ചേര്‍ത്തല: കുത്തിയതോട് എസ്ഐ സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാര്‍. പൊതുജനമധ്യത്തില്‍ ആവേശം കാട്ടി പുലിവാല് പിടിക്കുന്നത് എസ്ഐ അഭിലാഷിന്റെ സ്ഥിരം ശൈലിയാണെന്നാണ് നാട്ടുകാരുടെ പരാതി. വിവാഹചടങ്ങ് അലങ്കോലമാക്കാന്‍ ഇയാള്‍ ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് വിവരം. വാഹന പരിശോധനയ്ക്കിടെ പോലും യാത്രികരോട് അസഭ്യം പറയുന്നതും അപമര്യാദയായി പെരുമാറുന്നതും പതിവാണത്രേ. ആഴ്ചകള്‍ക്കു മുന്‍പ് കുത്തിയതോടുള്ള ഒരു വിവാഹ വീട്ടിലെത്തി വധുവിന്റെ അമ്മാവനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോയതായും പരാതിയുണ്ട്.
കുത്തിയതോട് പഞ്ചായത്ത് ആറാം വാര്‍ഡ് മഠത്തിപ്പറമ്പില്‍ ഷാജിയെയാണ് ഇയാള്‍ അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും വണ്ടി നിര്‍ത്തിയില്ലെന്നാരോപിച്ചാണ് ഷാജിയെ ഇയാള്‍ അപമാനിച്ചത്. ഇത് സംബന്ധിച്ചും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. മറ്റൊരു കേസില്‍ ചേര്‍ത്തല കോടതിയിലും എസ്ഐ അഭിലാഷിനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്. പൊതുശല്യമായി മാറിയിട്ടുള്ള എസ്ഐയെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: