പത്തനംതിട്ട: ഇടതു സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ശബരിമലയോടുള്ള അവഗണനയ്ക്കെതിരേ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ചില്‍ ഭക്തജനങ്ങളുടെ പ്രതിഷേധമിരമ്പി.
പുതിയ ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനം. നഗരം ചുറ്റി കളക്ടറേറ്റ് പടിക്കലെത്തി തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ തയ്യാറാകാത്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിദേശത്തുനിന്നും എത്തുന്ന ഭക്തരില്‍ നിന്നും ഫീസ് ഈടാക്കുന്ന കാര്യത്തില്‍ അതീവ താല്പര്യമാണ് കാണിക്കുന്നത്.
ശബരിമലയിലെ സുഗമമായ തീര്‍ത്ഥാടനത്തിന് തുരങ്കം വെയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പമ്പയിലും സന്നിധാനത്തും ഉണ്ടായ ട്രേഡ് യൂണിയന് ഇടപെടലുകളെ യഥാസമയം ഇടപെട്ട് പരിഹരിക്കാന്‍ ആരും ശ്രമിച്ചില്ല. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും അധികനിരക്ക് ഈടാക്കി അയ്യപ്പഭക്തരുടെ കാണിക്കപ്പണം ചൂഷണം ചെയ്യുന്നു. സന്നിധാനത്ത് കുടിവെള്ളം എത്തിക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിന് ആറുമാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാന സര്ക്കാര്യാതൊരു നടപടിയും സ്വീകരിച്ചില്ല. അയ്യപ്പദര്‍ശനത്തിനെത്തുന്ന സ്വാമിമാര്‍ക്ക് സുഖസൗകര്യങ്ങളല്ല വേണ്ടതെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ അഭിപ്രായം പറയാന്‍ പണ്ഡിതന്മാരുണ്ടെന്നും നിരീശ്വരവാദികള്‍ അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ അയ്യപ്പ സേവാസമാജം സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന് പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ജാതിക്കും മതത്തിനും അതീതമായ ശബരിമല തീര്‍ത്ഥാടനം സംരക്ഷിക്കാനുള്ള ചുമതല ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് , ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, ഓള് ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷന് ജനറല്‍ സെക്രട്ടറി മണി എസ്.തിരുവല്ല, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.എസ്.നരേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി.ബാബു, സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, സെക്രട്ടറി പി.വി.മുരളീധരന്, സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സോമന്, ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്, ശബരിരിഗി വിഭാഗ് സഹകാര്യവാഹ് ആര്.പ്രദീപ്, ജില്ലാ കാര്യവാഹ് എന്‍.വേണു, സഹകാര്യവാഹ് ജി.രജീഷ്, അയ്യപ്പസേവാസമാജം സംസ്ഥാന സഹസംഘടനാ സെക്രട്ടറി ടി.കെ.കുട്ടന്, ട്രഷറാര്‍ മന്മഥന്നായര്, സംസ്ഥാന സമിതിയംഗം എന്‍.ജി.രവീന്ദ്രന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥ്, ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമിതിയംഗം വി.കെ.ചന്ദ്രന്, പി.എന്‍.രഘൂത്തമന്, കലാചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: