കല്‍പ്പറ്റ : ചരക്ക് സേവന നികുതി സംബന്ധിച്ചും വ്യാപാര മേഖലയില്‍ നികുതി ഘടനയില്‍ വരുന്ന മാറ്റത്തെ കുറിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിനപഠന ക്യാമ്പ് സംഘടിപ്പിച്ചു. കൈനാട്ടിയിലെ ജില്ലാ വ്യാപാരഭവനില്‍ നടത്തിയ ക്യാമ്പില്‍ ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.കോഴിക്കോട് കസ്റ്റംസ് ആന്റ് എക്സൈസ് ജോയന്റ് കമ്മീഷണര്‍ ശിവ പ്രസാദ് സിംഗ് ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. കോഴിക്കോട് ഹെഡ്ക്വാര്‍ട്ടേര്‍സ് പ്രിവന്റീവ് ആന്റ് ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ആര്.വൈദ്യനാഥന്, കെ.വി.ആനന്ദ് എന്നിവര്‍ ക്ലാസെടുത്തു. രാജ്യമൊന്നാകെ ഒരൊറ്റ നികുതി വരുമ്പോള്‍ വ്യാപാര മേഖലക്ക് കൂടുതല്‍ ഉണര്‍വ്വുണ്ടാവും. കനേഡിയന്‍ മോഡല്‍ നികുതി ഘടന രാജ്യത്തെ സമ്പന്നമാക്കും. വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ വ്യാപാരം പൂര്‍ണമായും ഏടഠ യുടെ പരിധിയില്‍ വരും.
ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് അവഗുണം ചെയ്യും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള നികുതി സംബന്ധമായ അന്തരംഇല്ലാതാവും. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പര്‍ച്ചേസ് ചെയ്യുന്ന ഡീലര്‍മാര്‍ക്ക് നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി നികുതി ഇളവ് ലഭിക്കുന്ന സിസ്റ്റമാണ് ജി.എസ്ടി.(ഇന്‍പുട്ട് ടാക്സ്ക്രഡിറ്റ്). വ്യാപാരികളുടെ സംശയങ്ങള്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മറുപടി നല്കി. ജില്ലാജനറല്‍ സെക്രട്ടറി ഒ.വി.വര്‍ഗീസ് ട്രഷറര്‍ കെ.കുഞ്ഞിരായിന്‍ ഹാജി, നൗഷാദ് കാക്കവയല്‍, ജോജിന്‍ ടി. ജോയി, കെ. ഉസ്മാന്,കെ.കെ.അമ്മദ്, ഇ ഹൈദ്രൂ, കമ്പ അബ്ദുള്ള ഹാജി, ഡോ.മാത്യു തോമസ്, പി.വി.മഹേഷ്, ടി.സി. വര്‍ഗീസ്, എം.മുജീബ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: