പരവൂര്‍: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ഹിന്ദുഐക്യവേദി.
കുടിവെള്ളം, മാലിന്യസംസ്‌ക്കരണപ്ലാന്റ്, ഗതാഗതം തുടങ്ങിയവയിലെ വീഴ്‌ച്ചകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് ഹൈന്ദവ ആരാധനാലയമായതുകൊണ്ട് മാത്രമാണെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ വന്നുപോകുന്ന ശബരിമലയെ കളങ്കപ്പെടുത്തുന്ന തരത്തിലേക്കും ആചാരാനുഷ്ടാനങ്ങളിലും, വിശ്വാസങ്ങളിലും താല്‍പര്യമില്ലാത്ത മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും സ്ത്രീപ്രവേശനത്തിന് വേണ്ടി മുറവിളികൂട്ടുന്നത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. തീര്‍ത്ഥാടകര്‍ക്ക് വിരിവയ്‌ക്കുവാനോ, അവരുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ ശ്രമിക്കാത്തത് ശബരിമലയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഹിന്ദു ഐക്യവേദി പരവൂര്‍ മുനിസിപ്പല്‍ സമിതി ആരോപിച്ചു.
ഗതാഗതത്തിന് കെഎസ്ആര്‍ടിസിയുടെ നിസംഗതയിലും, ഗതാഗതവകുപ്പ് മന്ത്രിയുടെ അലംഭാവം മൂലവും ആയിരകണക്കിന് തീര്‍ത്ഥാടകര്‍ക്ക് പ്രതിസന്ധിക്ക് കാരണമാകുമെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് സി.രാധാകൃഷ്ണന്റൈ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികാരി സി.അശോക് കുമാര്‍, സെക്രട്ടറി സന്തോഷ് പി.എന്‍.പി, ബിനു, ഗോപാലകൃഷ്ണന്‍, താലൂക്ക് സെക്രട്ടറിമാരായ മാങ്കുളം രാജേഷ്, എസ്.കെ.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















