Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാട്ടാനപ്പേടിയില്‍ കണ്ണടയ്‌ക്കാനാകാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:06 am IST
in Palakkad

പാലക്കാട്: ആനപ്പേടിയില്‍ കണ്ണടയ്‌ക്കാന്‍ പോലും കഴിയാതെ ആയിരങ്ങളുടെ ജീവിതം. മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ജീവല്‍ബീതിയോടെ കഴിയുന്നത്. കൃഷിയുടെ നാശം ഒരുവശത്ത് കണ്ണീരിനിടയാക്കുമ്പോള്‍, ആനയുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞ് ജീവനൊടുങ്ങുമോ എന്ന ഭയവും അവരെ പിടികൂടുന്നു.

മണ്ണാര്‍ക്കാട് താലൂക്കില്‍, അട്ടപ്പാടി, കല്ലടിക്കോട് മലയോരം, തിരുവിഴാംകുന്ന് എന്നിവിടങ്ങളിലാണ് കാട്ടാനയുടെ വിളയാട്ടം. മലമ്പുഴ, കെട്ടേക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിലും ആനകള്‍ രാപ്പകലില്ലാതെ വന്നിറങ്ങുന്നു. അട്ടപ്പാടിചുരത്തിന്റെ താഴ്‌വര കഴിഞ്ഞ കുറേമാസമായി കാട്ടാനപ്പേടിയിലാണ്. തത്തേങ്ങലത്ത് കാട്ടനകളെ തുരത്താന്‍ വയനാട്ടില്‍നിന്ന് പരിശീലനംലഭിച്ച നാലംഗസംഘവും റബ്ബര്‍ ബുള്ളറ്റുമായി മൂന്ന് പോലീസുകാരുമുള്‍പ്പെടെ മുപ്പതോളം ജീവനക്കാരെത്തുകയുണ്ടായി. ആനക്കൂട്ടത്തെ തുരത്തുന്നതിനിടെ നിലമ്പൂര്‍ ദ്രുതകര്‍മസേനയില്‍ നിന്നെത്തിയ സംഘത്തിലെ സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ നിലമ്പൂര്‍ വടക്കത്ത് വീട്ടില്‍ വി. രാജേഷിന്റെ കൈയൊടിഞ്ഞു. തത്തേങ്ങലത്ത് കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ വയനാട് ആര്‍.ആര്‍.ടി.യിലെ കണ്ണനും പരിക്കേറ്റു. ആനമൂളിയില്‍ ജൂലായ് ഏഴിന് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ആനമൂളി തലച്ചിറ ശോഭന കൊല്ലപ്പെട്ടിരുന്നു.ഏറ്റവുമൊടുവില്‍ തെങ്കര മേലാമുറിയില്‍ കാട്ടാനയെക്കണ്ട് ഓടുന്നതിനിടെ വീണ് മേലാമുറിയിലെ കാഞ്ഞിരപ്പാറയില്‍ ബിജുവിന്റെ കാലൊടിഞ്ഞു.കഴിഞ്ഞദിവസം തത്തേങ്ങലം കരിമന്‍കുന്നില്‍ എച്ചന്മാരെ കൃഷ്ണന്റെ വീടിനോടുചേര്‍ന്ന കാവല്‍പ്പുര കാട്ടാനക്കൂട്ടം തകര്‍ത്തു.

ഈവര്‍ഷം ആന കൊലപ്പെടുത്തിയ മൂന്നുപേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 10 ലക്ഷമായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 67ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രദേശത്ത് 138 ലക്ഷം രൂപയുടെ വിളനാശം സംഭവിച്ചതായാണ് കണക്കുകള്‍. ഈ വര്‍ഷമിത് 18 ലക്ഷവും കഴിഞ്ഞവര്‍ഷമിത് 21.5 ലക്ഷവുമാണ്. 26 പേര്‍ക്കാണ് പരിക്കുപറ്റിയിട്ടുള്ളത്. 56 വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടു.

വര്‍ഷമായി കാട്ടാനശല്യംമൂലം പൊറുതിമുട്ടുകയാണ് മലമ്പുഴ, കഞ്ചിക്കോട്, കൊട്ടേക്കാട്, വേനോലി മേഖലകളിലെ കര്‍ഷകര്‍. കഞ്ചിക്കോട് പയറ്റുകാട്, വലിയേരി, മലമ്പുഴ പന്നിമട, ആറങ്ങോട്ടുകുളമ്പ്, കൊട്ടേക്കാട്, പടലിക്കാട്, വേനോലി, അരുമുടി മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടാനകളുടെ വരവോടെ ഈവര്‍ഷംമാത്രം 250 ഏക്കറിലധികം കൃഷി നശിച്ചു. കൊട്ടേക്കാട് മേഖലയിലെ 25 ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.

ആനകള്‍ വിട്ടൊഴിയാതെ നില്‍ക്കുന്ന മലമ്പുഴയിലെ കൃഷിയിടങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ദിനംപ്രതി 10 ടണ്‍ പച്ചക്കറിയെങ്കിലും മലമ്പുഴയില്‍നിന്ന് കയറ്റിപ്പോകുന്നുണ്ട്. ഇവിടെയും കാട്ടാനശല്യംമൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. മൂന്നുവര്‍ഷങ്ങളിലായി ഏകദേശം 100 ഏക്കറോളം കൃഷിഭൂമിയില്‍നിന്ന് കൃഷി അപ്രത്യക്ഷമായിക്കഴിഞ്ഞു. തരിശുകിടന്ന കൃഷിഭൂമികള്‍ പാട്ടത്തിനെടുത്ത് നിരവധി യുവ കര്‍ഷകര്‍ ഇവിടെ കൃഷിയിറക്കുന്നുണ്ട്. 10ഉം 15ഉം വര്‍ഷങ്ങളായി തരിശുകിടന്ന കൃഷിഭൂമികളാണ് പലതും. എന്നാല്‍, കൃഷി പാടേ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. വനംവകുപ്പ് വനാതിര്‍ത്തികളില്‍ സ്ഥാപിച്ച സൗരോര്‍ജവേലികളും പലേടത്തും തകര്‍ന്നുകിടക്കയാണ്. ആനകള്‍ ജനവാസമേഖലകള്‍ വിട്ടൊഴിയാതെ വന്നതോടെ വനാതിര്‍ത്തികളിലുള്ള സൗരോര്‍ജവേലികള്‍ മാറ്റിസ്ഥാപിക്കയാണ് ഇപ്പോള്‍ വനംവകുപ്പ്.

വാളയാര്‍മുതല്‍ കഞ്ചിക്കോടുവരെ 49 കിലോമീറ്ററാണ് ഇപ്പോള്‍ സൗരോര്‍ജവേലി സ്ഥാപിക്കുന്നത്. എന്നാല്‍ ഇതും അപര്യാപ്തമാകുമെന്നാണ് വിലയിരുത്തല്‍. കഞ്ചിക്കോട് മേഖലയില്‍ റെയില്‍വേ ട്രാക്കില്‍ ആനകള്‍ അപകടത്തില്‍പ്പെടുന്നതും വര്‍ധിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

News

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.