വടക്കഞ്ചേരി; വാളയാര്‍–വടക്കഞ്ചേരി ദേശീ!യപാതയില്‍ മംഗലം ഐടിസി സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എക്സൈസ് ചെക്കിങ് സ്റ്റേഷന് യാത്രാവാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ശല്യമാകുന്നതായി പരാതി. കള്ളുവണ്ടികള്‍ പാതയോരത്ത് നിരനിരയായി നിര്‍ത്തിയിട്ടുള്ള പരിശോധന തന്നെയാണു ഗതാഗത സംതംഭനം, അപകടഭീഷണി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് പ്രദേശവാസികളും പൊതുപ്രവര്‍ത്തകരും പറയുന്നത്.
പുലര്‍ച്ചെ മൂന്നു മുതല്‍ കള്ള് വണ്ടികള്‍ എത്തും. എന്നാല്‍ അറുമണിയായാലും പരിശോധനക്കായി നീണ്ടനിരയുണ്ടാകും. ഇതു കാല്‍നട യാത്രക്കാര്‍ക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇവിടെ സര്‍വീസ് റോഡ് ഇല്ലാത്തതാണു പ്രധാന തലവേദന. ചില സമയങ്ങളില്‍ കള്ള് വണ്ടികള്‍ നിരന്നു കിടന്നാല്‍ ബസുകള്‍ക്ക് ബസ് സ്റ്റോപ് ഉപേക്ഷിച്ചു മറ്റിടം നോക്കേണ്ടതായി വരും. അപ്പോള്‍ ബസുകാര്യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: