പാലക്കാട്: ജില്ലയിലെ കാര്‍ഷികമേഖല പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മഴയുടെ അളവ് ക്രമാനുഗതമായി കുറഞ്ഞുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. 2014ല്‍ 2,550 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നത് 2015ല്‍ 1,720 മില്ലീമീറ്ററായും 2016ല്‍(സെപ്തംബര്‍വരെ)1,250 മില്ലീമീറ്ററായും കുറഞ്ഞു. ഏറ്റവും കൂടുതല്‍ ജലസേചനപദ്ധതികളുള്ള ജില്ലയില്‍ മഴക്കുറവ് കാര്‍ഷികമേഖലയെ അപ്പാടെ തകര്‍ക്കും.
മഴക്കുറവിനു പുറമേ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും കൃഷിച്ചെലവിലുണ്ടാകുന്ന വന്‍ വര്‍ധനയും കൃഷി ദുഷ്കരമാക്കുകയാണെ്.
സംസ്ഥാനത്തെ നെല്ലുല്‍പ്പാദനത്തിന്റെ 41ശതമാനം പാലക്കാട് ജില്ലയിലാണ്. എന്നാല്‍ ഉദ്പാദനച്ചെലവിന് അനുസൃതമായി സംഭരണവില കിട്ടാത്തതും സംഭരണത്തിലെ അപാകവും കാരണം കര്‍ഷകര്‍ നെല്‍ക്കൃഷി വിട്ടൊഴിയുകയാണ്. നെല്‍വയല്‍, തണ്ണീര്‍ത്തടനിയമം അട്ടിമറിച്ച് പാടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യുന്നതും വ്യാപകമാണ്.
ജില്ലയില്‍ 1,99,611 ഹെക്ടര്‍ സ്ഥലത്ത് നെല്‍ക്കൃഷി ചെയ്യുന്നുവെന്നാണ് 2013-14വര്‍ഷത്തെ കണക്ക്. റബര്‍ 37674.9 ഹെക്ടറിലും നാളികേരം 61016 ഹെക്ടറിലും കൃഷിചെയ്യുന്നു. ഈ വിളകളും വിലത്തകര്‍ച്ച മൂലം പ്രതിസന്ധി നേരിടുകയാണ്. ക്ഷീരമേഖലയും പ്രതിസന്ധി നേരിടുകയാണ്. കുളമ്പുരോഗം മൂലം ആയിരക്കണക്കിന് കന്നുകാലികള്‍ ചത്തൊടുങ്ങി. കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലക്കയറ്റവും പാലിന് ന്യായമായ വില ലഭിക്കാത്തതും ഈ മേഖലയില്‍നിന്ന് കര്‍ഷകരെ അകറ്റുന്നു. അതേസമരയം സഹകരണ സ്ഥാപനമായ മില്‍മ തടിച്ചുകൊഴുക്കുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: