പാലക്കാട്: ഭക്തിയുടെ നിറവില്‍ കാശിയില്‍പ്പാതി കല്‍പ്പാത്തിയില്‍ രഥോത്സവ കൊടിയേറ്റം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പൂജകള്‍ക്കുശേഷം ഒമ്പതിനും 10.30 നും ഇടയ്ക്കായിരുന്നു ധ്വജാരോഹണം. വൈകിട്ട് അഷ്ടപദി അരങ്ങേറി. ഇവിടെ 11 ന് രാത്രി 11ന് അഞ്ചാം തിരുനാള്‍ എഴുന്നള്ളത്ത് നടക്കും.
പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ വേദപാരായണത്തിനു ശേഷം 10നും 11നും ഇടയ്ക്കായിരുന്നു കൊടിയേറ്റം. 16 വരെ രാവിലെ രുദ്രാഭിഷേകം, വേദപാരായണം, വൈകിട്ട് 7.30ന് രുദ്രക്രമാര്ച്ചന, ഗ്രാമപ്രദക്ഷിണം എന്നിവ ഉണ്ടാകും. 11 ന് വൈകിട്ട് ഏഴിനു പുഷ്പാഭിഷേകം. രാത്രി 12ന് അഞ്ചാം തിരുനാള്‍ രഥസംഗമം നടക്കും.
പഴയ കല്പാത്തി ലക്ഷ്മിനാരായണപെരുമാള്‍ ക്ഷേത്രത്തില്‍ രാവിലെ ഏഴിനു കളഭാഭിഷേകത്തിനുശേഷം 10 നും 10.30 നും ഇടയ്ക്ക് രഥോത്സവത്തിന് കൊടിയേറ്റം നടന്നു. രാത്രി എഴുന്നള്ളത്തുമുണ്ടായി. ഇന്ന് രാവിലെ 11 ന് കളഭാഭിഷേകം, രാത്രി 9.30ന് എഴുന്നള്ളത്ത് എന്നിവ നടക്കും. ഒമ്പതിന് ആഞ്ജനേയ വാഹന അലങ്കാരം. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ പകല്‍ 10 നും 10.30നും ഇടയ്ക്കായിരുന്നുധ്വജാരോഹണം.
രഥോത്സവത്തോടനുബന്ധിച്ച് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും സംഗീത നാടക അക്കാദമിയും ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കല്‍പ്പാത്തി സംഗീതോത്സവത്തിന് ചാത്തപ്പുരം മണിഅയ്യര്‍ റോഡിലുള്ള ട്രിച്ചി ഗണേശന് നഗറില്‍ തിരശ്ശീലയുയര്‍ന്നു. കര്‍ണാടക സംഗീതജ്ഞന് കെ.എസ്.നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി, നഗരസഭാ ചെയര്‍പെഴ്സണ്‍ പ്രമീള ശശിധരന്, ജില്ലാ കളക്ടര്‍ മേരിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍.ആര്. കണ്ണന്റെയും എന്‍.ആര്. ആനന്ദിന്റെയും സംഗീതക്കച്ചേരിയായിരുന്നു ആദ്യദിനം. ഇന്ന് വൈകിട്ട് അഞ്ചിന് ചിറ്റൂര്‍ ഗവ. സംഗീത കോളജ് വിദ്യാര്‍ഥികളും ബാലാമണി ഈശ്വറും കച്ചേരി അവതരിപ്പിക്കുംx
പ്രതികരിക്കാൻ ഇവിടെ എഴുതുക: