മസ്കറ്റ്: തിമിംഗലത്തിന്റെ ‘ഛര്‍ദ്ദി’ കിട്ടിയ മത്സ്യബന്ധന തൊഴിലാളികള്‍ കോടിപതികളാകുന്നു. ഒമാനിലെ മൂന്നു തൊഴിലാളികള്‍ക്കാണ് 16 കോടി രൂപയിലധികം വില വരുന്ന തിമിംഗല ഛര്‍ദ്ദി കിട്ടിയത്. ഒമാന്‍ സ്വദേശികളായ ഖാലിദ് അല്‍ സിനാനിയും കൂട്ടരുമാണ് ഈ ലോട്ടറിയടിച്ച ഭാഗ്യവാന്മാര്.
തിമിംഗലം ഛര്‍ദ്ദിക്കുന്ന ആമ്ബര്‍ഗ്രിസ് എന്ന അവശിഷ്ടം അവയുടൈ വയറ്റില്‍ രൂപപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ്. ഇവ തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയും. ജലനിരപ്പില്‍ ഒഴുകി നടക്കും. ഒമാന്‍ തീരത്ത് ആമ്ബര്‍ഗ്രിസ് ഏറെ കാണപ്പെടാറുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഇതിന് സ്വര്‍ണത്തോളം വിലയുണ്ട്.
80 കിലോ വരുന്ന ആമ്ബര്‍ഗ്രിസാണ് മൂവര്‍ക്കും കിട്ടിയത്. ഇതിന് വിപണി വില 25 ലക്ഷം യുഎസ് ഡോളര്‍ വരും. ഏതാണ്ട് 16.5 കോടിയില്‍പരം രൂപ.
ഖുറായത്ത് പ്രവിശ്യയ്ക്ക് സമീപമുള്ള തീരത്തുനിന്ന് ഒക്ടോബര്‍ 30നാണ് ഇവര്‍ക്ക് ഇത് ലഭിച്ചതെന്ന് ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: