മൂവാറ്റുപുഴ: എഫ്‌ഐആറില്‍ കൃത്രിമം നടത്തുന്നുവെന്നാരോപിച്ചു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. കോതമംഗലം അമ്പഴച്ചാലില്‍ അഡ്വ.എല്‍ദോസ് ഏലിയാസാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിന് ഒമ്പതിലേയ്‌ക്ക് മാറ്റി. കോതമംഗലം പോലീസ്‌സ്റ്റേഷനില്‍ എഫ്‌ഐആറുകളില്‍ നടത്തുന്ന തിരുത്തലുകളും പ്രതികളെ രക്ഷിക്കുന്നതുമാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
എഫ്‌ഐആറുകള്‍ തയാറാക്കുന്നത് പ്രതിയുടെ അറസ്റ്റ് നടത്തിയതിനുശേഷമോ അല്ലെങ്കില്‍ സീന്‍ മഹസര്‍, സ്വീഷര്‍ മഹസര്‍ തുടങ്ങി കാര്യങ്ങള്‍ തയാറാക്കിയതിനു ശേഷമോ ആണെന്നും ഇവയില്‍ തീയതിയും കുറ്റകൃത്യത്തിന്റെ വകുപ്പും തിരുത്തുകയും മായ്‌ക്കുകയും ചെയ്യുന്നതു പ്രോസിക്യൂഷന്‍ ഭാഗത്തെ ബാധിക്കുമെന്നും കേസുകളില്‍ പരാതിക്കാര്‍ക്ക് നീതി ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
സ്റ്റേഷനിലെ പത്തോളം കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറുകള്‍ ഇതിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ തിരുത്തുകളും മറ്റും വരുത്തിയിരിക്കുന്നത് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയെയോ, പൊതുസമൂഹത്തേയോ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവുന്ന വിധത്തില്‍ കേസിനെ ദുര്‍ബലമാക്കുന്നതാണ് പോലീസ് നടപടികളെന്നും സൂചിപ്പിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിന്യായത്തെ ലംഘിക്കുന്നതാണെന്നും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പോലീസ് സംഘം ഇത്തരം നടപടികള്‍ക്ക് മുതിരുന്നതെന്നും ഹര്‍ജിക്കാരന്‍ ആരേപിച്ചിട്ടുണ്ട്. പോലീസില്‍ നടക്കുന്ന എഫ്‌ഐആര്‍ തിരുമറികളെസംബന്ധിച്ച് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് കഴിഞ്ഞ സപ്തംബര്‍ 19-ന് പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
















