ചാലക്കുടി: ചാലക്കുടിയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ആകര്‍ഷണമായി മാറുമെന്ന് അവകാശപ്പെട്ട് പത്തുമാസം മുമ്പ് ഉദ്ഘാടനം നടന്ന കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ റീജണല്‍ ശാസ്ത്രകേന്ദ്രം ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ബി.ഡി.ദേവസി എം.എല്‍.എയുടെ വികസനഫണ്ടില്‍ നിന്ന് 5 കോടി 75 ലക്ഷം രൂപ ചിലവില്‍ സെന്റര്‍ നിര്‍മ്മിച്ചത്.
27,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിച്ച ആകര്‍ഷകമായ രണ്ടുനില കെട്ടിടമാണ് ഉപയോഗ ശൂന്യമായി മാറിക്കൊണ്ടിരിക്കുന്നത് ജനങ്ങളില്‍ ശാസ്ത്രകൗതുകം വര്‍ധിപ്പിക്കാനും ശാസ്ത്രവബോധം സൃഷ്ടിക്കാനും ഉതകുന്ന പോപ്പുലര്‍ സയന്‍സ്, ന്യൂകഌയര്‍ എനര്‍ജി, റോബറ്റിക്സ് ആന്റ് മാത്തമാറ്റിക്സ്, ബയോ ഡൈവേഴ്സിറ്റി തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള നാല് ഗ്യാലറികളാണ് ഇവിടെ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്.സന്ദര്‍ശകര്‍ക്ക് വിനോദവും വിജ്ഞാനവും ഒരുമിച്ച് പകരാന്‍ കഴിയുന്നതാണ് റീജണല്‍ ശാസ്ത്രകേന്ദ്രം.
സംസ്ഥാനത്തെ മൂന്നാമത്തെ റീജണല്‍ ശാസ്ത്രകേന്ദ്രമാണിത്. കോഴിക്കോടും തിരുവനന്തപുരത്തും മാത്രമാണ് ഇപ്പോള്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ശാസ്ത്രകേന്ദ്രങ്ങള്‍ ഉള്ളത്. തൃശൂര്‍ ഭാഗത്തുനിന്ന് അതിരിപ്പിള്ളിയിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാന്‍ മറ്റൊരു കേന്ദ്രവും ഇല്ലെന്ന കുറവ് ഇതോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തുടക്കമായത്.
അതിരപ്പിള്ളി മേഖലയില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് നന്നായി പ്രയോജനപ്പെടുത്താനും കഴിയുന്നതാണ്. . റീജണല്‍ ശാസ്ത്രകേന്ദ്രത്തിന് രണ്ടാംഘട്ടത്തില്‍ ത്രീഡി തീയേറ്റര്‍, ലേസേറിയം, ത്രില്ലേറിയം തുടങ്ങിയ വിവിധ പദ്ധതിഖൃകള് തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്.എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുന്ന സയന്‍സ് സെന്റര്‍ എന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറയുവാന്‍ കഴിയില്ല.കാരണം സെന്ററില്‍ ഒരുക്കേണ്ട ഒരു സൗകര്യവും ഇവിടെയില്ല.അടിസ്ഥാന സൗകര്യങ്ങള്‍ വരെ ഇവിടെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: