പെരിന്തല്‍മണ്ണ: കട്ടൂപ്പാറ- നാട്യമംഗലം-ചുണ്ടമ്പറ്റ-വണ്ടുംതറ റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച നാട്യമംഗലം-വണ്ടുംതറ റോഡില്‍ കട്ടുപ്പാറ ഇട്ടക്കടവ് പാലം വന്നതോടെ വാഹന ഗതാഗതം പതിമടങ്ങ് വര്‍ധിച്ചിരുന്നു.
വാഹനഗതാഗത വര്ധനവുണ്ടായങ്കിലും ശരിയായ രീതിയില്‍ വീതി കൂട്ടുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യാത്തതിനാല്‍ ഇട്ടക്കടവ് പാലം മുതല്‍ വണ്ടുംതറ വരെ റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പാലം വന്നതിനു ശേഷം ഇതുവഴി കെഎസ്ആര്‍ടിസി അടക്കം ഇരുപതിലധികം ബസ്സ് സര്‍വീസുകളുണ്ട്.
ചുണ്ടമ്പറ്റ-തത്തനംപുള്ളി-നാട്യമംഗലം-പ്രഭാപുരം എന്നീ ഗ്രാമീണ പ്രദേശങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഇത്. ചുണ്ടമ്പറ്റ-കരിങ്ങനാട് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനാളുകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന ഈ റോഡിനെ അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: