ചാലക്കുടി/ഇരിങ്ങാലക്കുട: നാമജപ ഘോഷത്തോടെ ശ്രീ കൂടല്‍ മാണിക്യം സംഗമേശ്വരന്റെ മുകുടി നിവേദ്യത്തിനുള്ള തണ്ടിക പോട്ട പ്രവൃത്തി കച്ചേരിയില്‍ നിന്ന് പുറപ്പെട്ടു. അറബിക്കടല്‍ മുതല്‍ കോടശ്ശേരിമലവരെ സംഗമേശ്വര ഭൂമി ഉണ്ടായിരുന്ന കാലം മുതലുള്ളൊരു ആചാരമാണ് തണ്ടിക പുറപ്പാട്. പോട്ടയിലുള്ള പ്രവൃത്തി കച്ചേരി മുതല്‍ ഇരിഞ്ഞാലക്കുട ശ്രീ കൂടല്‍ മാണിക്യം ക്ഷേത്രം വരെയുള്ള 22 കിലോ മീറ്ററിലധികം ദൂരം കാല് നടയായി തണ്ടികയുമായി എത്തിക്കും.
കൂടല്‍ മാണിക്യം ക്ഷേത്രം ഭുമിയായിരുന്ന ഭൂമിയില്‍ കൃഷിയറിക്കിയവരില് പാട്ടം പിരിച്ചെടുക്കുവാന്‍ തച്ചുട കൈമളിന് നിര്‍മ്മിച്ച് നല്കിയ കാര്യാലയമാണ് ഇന്നത്തെ പോട്ട പ്രവൃത്തി കച്ചേരിയെന്നറിയപ്പെടുന്നത്. സംഗമേശ്വര ഭൂമിയില്‍ വിളയുന്നത് എന്തായാലും പാട്ടകരാര്‍ അനുസരിച്ച് ചുമടുക്കളായിക്കും,തണ്ടുകളാക്കിയും പ്രവൃത്തി കച്ചേരിയില്‍ സമര്‍പ്പിക്കണം.
സംഗമേശ്വരന് ഉദര സംബന്ധമായ അസുഖം ശമിക്കുന്നതിന് നല്കിയ മുക്കുടി എന്ന ഔഷധം ഇവിടുത്തെ പ്രവൃത്തി കച്ചേറിയില് നിന്നെത്തിച്ച ഔഷധ കൂട്ടുകള്‍ കൊണ്ടാണെന്ന് വിശ്വസിക്കുന്നു. .ഇളം മുള അറുത്തെടുത്ത് അതില്‍ കദളിപഴം,നേന്ത്രപഴം,വാഴക്കുലകള്‍, പനയോല കൊണ്ടു നെയ്തെടുത്ത വട്ടിയില്‍ കുരുമുളക്, വഴുതനങ്ങ, ഇടിയന്‍ചക്ക, മാങ്ങ, ഇഞ്ചി, പച്ചപയര്‍, വെറ്റില, അടക്ക, നെല്ല്, അരി, നെയ്യ് എന്നിവയും, കൈതോല കൊണ്ട് ഉണ്ടാക്കിയ വട്ടിയില്‍ പുഴുക്കലരിയും, ചുമന്നാണ് തണ്ടിക പുറപ്പെട്ടുന്നത്. ദേവസ്വം ഭൂമിയില്‍ നിന്ന് ഇന്നും പരമ്പാരഗതമായ ആചാരനുഷ്ഠാനങ്ങളോടെയാണണ് തണ്ടിക പുറപ്പെടുന്നത്.ദേവസ്വം ഭൂമിയില്‍ പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന കുടുംബത്തിലെ മുതിര്‍ന്ന അംഗം അപ്പു നായരാണ് സംഘത്തെ ഏകോപ്പിക്കുന്ന മേത്താള്‍.വാളും പരിചയും ഏന്തി പണിക്കശ്ശേരി കുടുംബാംഗവുമായ മധു പണിക്കശ്ശേരിയുമാണ് പുറപ്പാടിനെ നയിക്കുന്നത്.
എട്ടര തണ്ട് നേന്ത്രപഴം,രണ്ട് തണ്ട് കദളിപഴവും,മറ്റു ഔഷധങ്ങള്‍ അടങ്ങിയ വട്ടിയുമായിട്ടാണ് തണ്ടിക പുറപ്പെട്ടത്.തണ്ടികക്ക് മുന്‍പ് ആചാരനുഷ്ഠാന പ്രകാരം നാട്ടുകാര്‍ക്ക് ഇലയിട്ട് സദ്യ വിളമ്പുന്നത് ഇന്നും തുടരുന്നു. രാജഭരണ കാലത്തും,നല്‍കിയിരുന്ന സൈനിക ബഹുമതി പ്രകാരം ചാലക്കുടിയിലേയും,ഇരിഞ്ഞാലക്കുടയിലേയും സായുധ പോലീസും തണ്ടിക പുറപ്പാടിനെ അനുഗമിക്കും.
കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് പനമ്പിള്ളി രാഘവ മേനോന്,അഡ്മിനിട്രേറ്റര്‍ കെ.എം.സുമ,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ മുരാരി, മനോജ്,പാമ്പോട്ട് ക്ഷേത്രം സമിതി പ്രസിഡന്റ് കെ.ജി.സുന്ദരന്‍,എന്‍,കുമാരന്,നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന് എന്നിവര്‍ തണ്ടിക പുറപ്പാടിന് നേതൃത്വം നല്കി.
ഇരിങ്ങാലക്കുട : വൈകിട്ട് അഞ്ചരയോടെ ഇരിങ്ങാലക്കുട ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്ത് തണ്ടിക എത്തി. തുടര്‍ന്ന് നാദസ്വര മേളത്തോടെ പള്ളിവേട്ട ആല്‍ത്തറയിലേയ്ക്കും, തുടര്‍ന്ന് ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി. ദേവസ്വം ചെയര്മാന് പനമ്പിള്ളി രാഘവ മേനോന്, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, എംഎല്‍എ കെ യു അരുണന് മാസ്റ്റര്‍, നഗരസഭാ വൈസ് ചെയര്മാന് രാജേശ്വരി ശിവരാമന് ഭക്തജനങ്ങള്‍ എന്നിവര്‍ തണ്ടികയെ സ്വീകരിച്ചു. തണ്ടികയെ സ്വീകരിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. തണ്ടികവരവോടനുബന്ധിച്ച് ക്ഷേത്രനടയില്‍ പഞ്ചവാദ്യവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: