വിവാഹ അഭ്യർത്ഥന മനുഷ്യന് ഒരിക്കലും മറക്കാനാകാത്ത ഓർമ്മയാണ്. ആ മധുരമൂറുന്ന നിമിഷങ്ങൾ ഏവരിലും കാലങ്ങളോളം മായാതെ നില കൊള്ളും. പലരും വ്യത്യസ്ത രീതികളിലാണ് തങ്ങളുടെ പ്രണയവും വിവാഹ അഭ്യർത്ഥനയും നിറവേറ്റുന്നത്. അടുത്തിടെ ഓസ്ട്രേലിയയിലെ ‘റെപ്ടൈൽ’ മൃഗസംരക്ഷണ ശാലയിലെ മുതല പരിശീലകൻ ബില്ലി കളക്ട് തന്റെ കാമുകിയോട് വിവാഹഭ്യർത്ഥന നടത്തിയത് ഏറെ കൗതുകമുണർത്തിയ രീതിയിലാണ്.
ചുറ്റും കൂടി നിൽക്കുന്ന കാഴ്ചക്കാർക്ക് വേണ്ടി കുളത്തിലെ മുതലയെ കരയിലേക്ക് കയറ്റിയ ബില്ലി തന്റെ പുറകിൽ നിൽക്കുന്ന കാമുകി സിയോബാൻ ഓക്സിലിയെ അടുത്തേക്ക് വിളിച്ചു. തുടർന്ന് പശ്ചാത്യ രിതിയിൽ തന്റെ കൈകളിൽ ഒളിപ്പിച്ച മോതിരം എടുത്തുയർത്തി വിവാഹ അഭ്യർത്ഥന നടത്തുകയാണുണ്ടായത്.
തുടർന്ന് കാമുകി ബില്ലിയുടെ വിവാഹ അഭ്യർത്ഥനയെ സ്വീകരിക്കുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. ഇവിടെ ഇവർക്ക് തൊട്ടരികിൽ സാക്ഷിയായത് 14 അടി നീളമുള്ള മുതല ഭീമനാണ്. മുതലയ്ക്ക് സമീപം നിന്നുമുള്ള വിവാഹ അഭ്യർത്ഥനയുടെ രംഗങ്ങൾ കാഴ്ചക്കാർക്ക് പുത്തൻ അനുഭവമാണ് നൽകിയത്.
https://www.youtube.com/watch?v=oZ0JRVZls7o
പ്രതികരിക്കാൻ ഇവിടെ എഴുതുക: