സ്വന്തം ലേഖകന്‍
ഗുരുവായൂര്‍: ക്ഷേത്ര നഗത്തിനായി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കുവാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകമ്പളി സുരേന്ദ്രന് പറഞ്ഞു.
ദേവസ്വം ഭരണ സമിതിയുമായുളള ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമായും ഗുരുവായൂരിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് ദേവസ്വം ബോര്‍ഡും-മുന്‍സിപ്പാലിറ്റിയും തമ്മിലുളള തര്‍ക്കങ്ങളാണ് ഇത് സുപ്രീം കോടതിയില്‍ വരെ എത്തിയിരിക്കുകയാണ് ഇത് ശാശ്വതമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ട് പരിഹാരം കണ്ടെത്തും.
ദേവസ്വം ബോര്‍ഡ് 2016-17വര്‍ഷത്തേക്കുളള 447 കോടിയുടെ പദ്ധതികള്‍ ഇതിനകം കേന്ദ്രത്തിനായി സമര്‍പ്പിച്ചു.
ഇതില്‍ 357.83 കോടിയുടെ ടാക്സ് കേന്ദ്രം ഇളവ് അനുവദിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇതിലേക്കായി ഇനി ഫണ്ട് സമാഹരിക്കുകയും ചെയ്യുകയാണ് ആദ്യ നടപടി അമൃത്(300 കോടി), പ്രസാദ്(1000 കോടി) കൂടാതെ ദേവസ്വം-മുന്‍സിപ്പാലിറ്റിയുടെയും തുകയും കൂടി സമാഹരിച്ച് സമഗ്രമായി പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ആയതിനാല്‍ ഇതിനായി കോഴിക്കോട് ഉരാളൂര് ഏജന്‍സിയെ സമീപിക്കും, അവര്‍ ഏറ്റെടുക്കാന്‍ സന്നദ്ധരാണെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനവും അവരെ ഏല്‍പ്പിക്കും.
ക്യൂകോപ്ലക്സ്, നിര്‍മ്മാണം പാതിവഴിയിലായ ദേവസ്വത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരഭിക്കാന്‍ വേണ്ട നടപടികള്‍ എടുക്കും. പാഞ്ചജന്യം അനക്സ്, പൂന്താനം ഓഡിറ്റോറിയം എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കും.
ദേവസ്വം മെഡിക്കല്‍ സെന്ററിനെ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തും. ക്ഷേത്രത്തിനകത്തെ ചോറൂണ്, തുലാഭാരം തുടങ്ങിയ വഴിപ്പാടുകള്‍ക്ക് ഫോട്ടോ എടുക്കുന്നതിനുളള നിയന്ത്രണവും, ആനക്കോട്ടയിയെ ഫോട്ടോ നിരോധനവും പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
ദേവസ്വം ബോര്‍ഡ് ചെയര്മാന് പീതാബരകുറുപ്പ്, അഡമിനിസ്ട്രേറ്റര്‍ ശശിധരന് ക്ഷേത്രം ഊരാളന്‍ ചേന്ദാസ് നാരായണന് നമ്പൂതിരിപ്പാട്,അഡ്വ.സുരേശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: