കൊല്ലങ്കോട്: ഗോവിന്ദാപുരം മംഗലം അന്തര്‍ സംസ്ഥാന പാതയില്‍ ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക്പോസ്റ്റിന് സമീപത്തു നിന്ന് എക്സൈസ് ഔട്ട് പോസ്റ്റും ജീവനക്കാരെയും അര കിലോമീറ്റര്‍ താഴെയായി അംബേദ്കര്‍ കോളനിക്ക് സമീപത്തായുള്ള പുതിയ കണ്ടയ്നര്‍ ക്യാബിനിലേക്ക് മാറ്റി. വേണ്ടത്ര നിയമം പാലിക്കാതെയാണ് പുതിയ ഔട്ട്പോസ്റ്റ് മാറ്റിസ്ഥാപിച്ചതെന്ന് വ്യാപക പരാതി ഉയര്‍ന്നു.
അപകട വളവുകളില്‍ പോലീസ് പരിഗേധന പാടില്ല എന്ന നിയമം നിലനില്‍ക്കയാണ് ഗോവിന്ദാപുരംമംഗലം പാതയിലെ അപകട വളവുകളിലൊന്നായ ഈ പ്രദേശത്ത് വാഹനം തടഞ്ഞ് എക്സൈസ് പരിശോധന നടത്തുന്നതിനായി സംവിധാനം ഒരുക്കിയത്. ആര്‍ടിഒ, പോലീസ് നടത്തിയ സര്‍വ്വേയില്‍ അപകടം കൂടുതല്‍ നടക്കുന്ന പ്രദേശമാണിത്. ഇതിന് മുമ്പ് നിരവധി അപകടം സംഭവിച്ചിട്ടുണ്ട്. വാണിജ്യനികുതുതി ചെക്ക് പോസ്റ്റിലും ആര്‍ടിഒ ചെക്ക് പോസ്റ്റിലും വ്യാപകമായ കൈക്കൂലി വാങ്ങി കള്ളക്കടത്ത് വാഹനങ്ങളെ കടത്തിവിടുമ്പോള്‍ എക്സൈസ് വകുപ്പാണ് അടുത്തകാലത്തായി ഹാഷിഷ് കഞ്ചാവ് പുകയില ഉല്പന്നങ്ങള് വ്യാപകമായി പിടിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ആര്‍ടിഒ ചെക്ക്പോസ്റ്റില്‍ നിന്നും വാണിജ്യനികുതി വകുപ്പില്‍ നിന്നും കണക്കില്‍പ്പെടാത്ത പതിനായിരങ്ങള്‍ കണ്ടെത്തിയിരുന്നു. നികുതി വെട്ടിച്ച് കള്ളക്കടത്ത് വാഹനങ്ങളെ സംരക്ഷിക്കുന്നതിാണ് ഇപ്പോഴുള്ള എക്സൈസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. അപകട വളവില്‍ വാഹനങ്ങള്‍ വരുന്നത് കാണാന്‍ കഴിയില്ല. നിര്‍ത്തിയാല്‍ തന്നെ ഗതാഗത കുരുക്കും അപകടവും ക്ഷണിച്ചു വരുത്തുന്നതിനു സാധ്യതയുണ്ട്.
അംബദ്കര്‍ കോളനി വഴിയും മീങ്കര ഡാം വഴിയും വരുന്ന വാഹനങ്ങള്‍ക്ക് നിഷ്പ്രയാസം കടന്നു പോകാന്‍ കഴിയും എന്നതാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള എക്സെസ് ഔട്ട് പോസ്റ്റ് കണ്ടയ്നര്‍ ക്യാമ്പിന്റെ പ്രത്യേകത. ഇത് മീങ്കര ഡാം സ്റ്റോപ്പിലേക്ക് മാറ്റിയാല്‍ മാത്രമേ അംബദകര് കോളനി വഴിയും മീങ്കര ഡാം വഴിയും ഗോവിന്ദാപുരം വഴിയു വരുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: