തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ ഇരുചക്രവാഹനക്കാരുടെ യാത്ര ദുരിതമാകുന്നു.പലപ്പോഴും അപകടങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്കാണ്. ആറുവരി നിര്‍മാണം നടത്തുന്നതിനാല്‍ നിലവിലുള്ള ദേശീയപാതയിലെ വന്‍ കുഴികളില്‍ വീണ് ഇരുചക്ര വാഹനക്കാര്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്.എന്നിട്ടും റോഡ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കരാര്‍ കമ്പനി തികഞ്ഞ അനാസ്ഥയാണ് തുടര്‍ന്ന് വരുന്നത്.
കഴിഞ്ഞ ദിവസം ദേശീയപാതയില്‍ പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ കുഴികളില്‍ വിണതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറി കയറി ബൈക്കില്‍ വന്ന രണ്ടു യുവാക്കള്‍ മരിച്ചിരുന്നു. രാഷ്ട്രീയക്കാരും നാട്ടുകാരും റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് കരാര്‍ കമ്പനി കുഴികളില്‍ ടാറിടുകയായിരുന്നു. ഇത് പോലെ മണ്ണുത്തി മുതല്‍ വാണിയമ്പാറ വരെയുള്ള റോഡില്‍ പലയിടത്തും വന്‍ കുഴികളാണുള്ളത്.രാത്രിയില്‍ ഇരുചക്ര വാഹനക്കാര്‍ പലരും ഈ കുഴികളില്‍ വീഴുന്നുണ്ടെങ്കിലും അധികം ആരും അറിയാറില്ല.ആറുവരി റോഡ് നിര്‍മാണം നടത്തുമ്പോള്‍ നിലവിലുള്ള റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ ഈ കരാര്‍ പാലിക്കാതെയാണ് കമ്പനിക്കാര് റോഡ് നിര്‍മാണം നടത്തുന്നത്. ഇതു മൂലം നിരവധി അപകടങ്ങളും മരണവും ഇവിടെ സംഭവിക്കുന്നത്.കമ്പനി കരാര്‍ ലംഘനം നടത്തുന്നുണ്ടോയെന്നു നോക്കേണ്ട അധികാരികള്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. എന്‍എച്ച്എഐ അധികാരികള്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും പരാതിയുണ്ട്.ഇതിനാല്‍ കരാര്‍ കമ്പനിക്കാര് തോന്നുന്നതു പോലെയാണ് പണികള്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
നിയമലംഘനം നടത്തി പണികള്‍ നടത്തുന്നതു സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒല്ലൂര്‍ എംഎല്‍എയും മുന്‍ ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: