പെരിയ: പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മാതൃകാ ബഡ്സ് സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനെ സിപിഎം രാഷ്ട്രീയവല്‍ക്കരിക്കുന്നതായി ബിജെപി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന തികച്ചും ഔദ്യോഗികമായ സര്‍ക്കാര്‍ പരിപാടി റോഡ് നീളെ സിപിഎം കൊടികള്‍ കെട്ടിയും മറ്റും രാഷ്ട്രീയവല്‍ക്കരിക്കാനാണ് നീക്കമെങ്കില്‍ ബഹിഷ്കരിക്കാന്‍ ബിജെപി നിര്‍ബന്ധിതരാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ചാലിങ്കാല്‍ മൊട്ട മുതല്‍ ബഡ്സ് സ്കൂള്‍ വരെയാണ് ഇത്തരത്തില്‍ കൊടിതോരണങ്ങള്‍ കെട്ടിയിട്ടുള്ളത്. പൊതുപരിപാടികള്‍ രാഷ്ട്രീയ പാര്‍ട്ടി പരിപാടികളാക്കി മാറ്റുന്ന സിപിഎമ്മിന്റെ നാണം കെട്ട പ്രവണത്യ്ക്കെതിരെ ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി ശക്തമായ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി.വിയസുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കുഞ്ഞിരാമന്, പഞ്ചായത്ത് സെക്രട്ടറി പി.രതീഷ് എന്നിവര്‍ സംസാരിച്ചു. ബിജെപിയുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാത്രിയോടെ ജില്ലാ ഭരണകൂടം ഇടപെട്ട് സിപിഎമ്മിനോട് കൊടികള്‍ അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: