ചവറ: കേരളപിറവിദിനത്തില്‍ കോവില്‍തോട്ടം ലൈറ്റ് ഹൗസ് സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. ചവറ ഐആര്‍ഇ ഫാക്ടറിക്ക് സമീപമായി സ്ഥിതിചെയ്യുന്ന ലൈറ്റ്ഹൗസ് ജില്ലയിലെ രണ്ടാമത്തേതാണ്. ഇനി അറബിക്കടല്‍ കാഴ്ചകളും ടിഎസ് കനാലിന്റെ ഭംഗിയും പൊതുജനങ്ങള്‍ക്ക് യഥേഷ്ടം ആസ്വദിക്കാന്‍ ലൈറ്റ് ഹൗസ് ഉപകരിക്കും. ഡയറക്‌ടേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആന്റ് ലൈറ്റ് ഷിപ്പ്‌സിന്റെ ചുമതലയില്‍ സംസ്ഥാനത്തെ ഇരുപതോളം ലൈറ്റ് ഹൗസുകളില്‍ ഒന്നാണ് കോവില്‍തോട്ടം ലൈറ്റ് ഹൗസ്.
















