കോഴിക്കോട്: മനുഷ്യമനസാക്ഷിയെ പാടെ പിടിച്ചുകുലുക്കിയ അദിതി വധക്കേസ്സില്‍ പ്രതികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ കിട്ടിയില്ലെന്ന് പരാതി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലായന്ന് കോടതി നിരീക്ഷണവും ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഏഴു വയസ്സുകാരിയായ അദിതി.എസ്. നമ്പൂതിരിയെ പിതാവും രണ്ടാനമ്മയും പട്ടിണിക്കിട്ട്, പീഡിപ്പിച്ച് കൊന്നുവെന്നായിരുന്നു കേസ്സ്. ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന കുറ്റത്തിന് ഇരു പ്രതികള്‍ക്കും മൂന്നുവര്‍ഷം കഠിനതടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതിയായ അദിതിയുടെ അച്ഛന്‍ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിച്ച തിരവമ്പാടി തട്ടേക്കാട്ടു ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയും രണ്ടാം ഭാര്യയുമായ റംല എന്ന ദേവിക അന്തര്‍ജനത്തെയുമാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പിഴത്തുക അദിതിയുടെ സഹോദരന് നല്‍കണമെന്നും കോടതി വ്യക്തമാക്കി.പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കേണ്ടിവരും. ആര്‍ട്ടിക്കിള്‍ 323, 324 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് 23ാം വകുപ്പും പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നിരീക്ഷിച്ചത്. പട്ടിണിക്കിട്ടും പീഡിപ്പിച്ചും മരണത്തിലേക്ക് നയിച്ചെന്ന പ്രൊസിക്യൂഷന്‍ വാദം തെളിയിക്കാനാവാത്തത് ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെട്ടു. വിചാരണ തടവ് കഴിച്ച് ബാക്കി ഏതാനും മാസങ്ങള്‍ മാത്രമെ പ്രതികള്‍ക്ക് തടവില്‍ കഴിയേണ്ടതായുള്ള
സഹോദരന്‍ അരുണ്‍ ആയിരുന്നു കേസിലെ ഒന്നാം സാക്ഷി. അരുണിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണവും തെളിയിക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കളും അയല്‍ക്കാരുമടക്കം 45 ഓളം സാക്ഷികള്‍ കേസിലുണ്ടായിരുന്നു. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിദിയെ 2013 ഏപ്രില്‍ 29ന് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നതായാണ് കേസ്.
ബിലാത്തിക്കൂളം ബി.ഇ. എം യു.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു അദിതി. അപസ്മാര ബാധയെത്തുടര്‍ന്നാണ് അദിതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ അദിതിക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്.
പട്ടിണിക്കിട്ട് അവശനിലയിലായ പെണ്‍കുട്ടിയുടെ അരക്കുതാഴെ പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. മാഞ്ചേരി നാരായണന്‍ ഹാജരായി.
















