കളമശേരി: ബാങ്ക് ജീവനക്കാര്‍ വീട് ജപ്തി ചെയ്യാനെത്തിയതിനെ തുടര്‍ന്ന് ഐടി സംരംഭകയായ യുവതി വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇന്നലെ രാവിലെ 10.30നാണ് സംഭവം. ഇടപ്പള്ളിയില്‍ താമസിക്കുന്ന വലിയമാക്കില്‍ വീട്ടില്‍ ഷൈലയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.
ബാങ്ക് ഓഫ് ബറോഡ വൈറ്റില ശാഖയിലെ ഉദ്യോഗസ്ഥര്‍ കോടതി ഉത്തരവോടെ ജപ്തി ചെയ്യാന്‍ എത്തിയപ്പോഴാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവച്ചു. വീട് പണയംവെച്ച് 50 ലക്ഷം രൂപ ഷൈല ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. എന്നാല്‍ 22 ലക്ഷം രൂപയാണ് തിരികെ നല്‍കിയത്.
പാരഡൈസ് സിസ്റ്റം എന്ന പേരില്‍ ആലപ്പുഴ, അരൂര്‍, തമ്മനം എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്തു. അതിനിടയില്‍ ഒരു സഹോദരന് മാരക അസുഖം വരികയും മറ്റൊരു സഹോദരന്‍ അപകടത്തില്‍ മരിക്കുകയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങി. 42 ലക്ഷം രൂപയാണ് പലിശയടക്കം തിരിച്ചടയ്‌ക്കാനുള്ളത്. ആറു മാസത്തെ കാലാവധി ചോദിച്ചിട്ടും ബാങ്ക് അനുവദിക്കാതെ ജപ്തിക്ക് എത്തിയതെന്നാണ് ഷൈലയുടെ ആരോപണം. കൂടാതെ 4 ലക്ഷം രൂപയുടെ ചെക്കും നല്‍കിയിരുന്നതായി ഷൈല പറഞ്ഞു.
















