തൊടുപുഴ: പോലീസ് കാന്റീനില്‍ ഊണുകഴിക്കാനെത്തിയ പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ കുന്നേലിടത്ത് ഡൊമിനിക്(51), നാടുകാണി കളരിയ്‌ക്കല്‍ ജയ്‌മോന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 28നായിരുന്നു മോഷണം. 15000 രൂപയുടെ മൊബൈല്‍ ഫോണാണ് മോഷണം പോയത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ സിഐ ഓഫീസിലെ ജീവനക്കാരനായ സാജന്റെ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥന്‍ കൈയ്യില്‍ നിന്നും നഷ്ടപെട്ട് പോയെന്നാണ് കരുതിയത്. ഫോണ്‍ കവര്‍ന്ന പ്രതിയുടെ കയ്യില്‍ നിന്നും കൂടെ താമസിച്ചിരുന്നയാള്‍ ഫോണ്‍ മോഷ്ടിച്ചശേഷം വില്‍പ്പനെക്കെത്തിച്ചപ്പോഴാണ് മോഷണകഥയുടെ ചുരുളഴിയുന്നത്.
തൊടുപുഴ സ്വദേശിനിയായ ഒരു സ്ത്രീയുടെ കൂടെ ഡൊമിനിക് താമസിച്ചു വരികയായിരുന്നു. ഈ സ്ത്രീയുടെ മകനാണ് ജയ്‌മോന്‍. മോഷ്ടിച്ച ഫോണ്‍ ഡൊമിനിക് ഈ വീട്ടില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ജയമോന്‍ വ
ീട്ടില്‍ നിന്നും ഈ ഫോണ്‍ കവര്‍ന്നശേഷം തൊടുപുഴ ടൗണ്‍ഹാളിനു സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടയില്‍ വില്‍ക്കാന്‍ എത്തിയത്. പോലീസുകാരന്റെ സിം ഉള്‍പ്പടെയാണ് മോഷണം പോയത്. ഊണ് കഴിച്ചശേഷം കൈകഴുകാനായി സാജന്‍ എഴുന്നേറ്റപ്പോഴാണ് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാനെത്തിയപ്പോള്‍ ഫോണില്‍ പോലീസുകാരുടെ നമ്പരുകള്‍ സേവ് ചെയ്തിരിക്കുന്നത് കണ്ട മൊബൈല്‍ കടയുടമ സംശയത്തെ തുടര്‍ന്ന് വിവരം തൊടുപുഴ പോലീസില്‍ അറിയിച്ചു. പോലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണി, എഎസ്‌ഐ ജോണി അഗസ്റ്റിന്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















