പയ്യന്നൂര്‍: കൈകഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ റോട്ടറി മിഡ് ടൗണ്‍ അന്നൂര്‍ ആര്‍ഷവിദ്യാലയത്തിന് അനുവദിച്ച ഗ്രൂപ്പ് ഹാന്‍ഡ് വാഷിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം മിഡ് ടൗണ്‍ പ്രസിഡണ്ട് കെ.യു.കലാധരന്‍ നിര്‍വ്വഹിച്ചു. വിദ്യാലയ സമിതി അധ്യക്ഷന്‍ പി.പി.കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാതൃസമിതി പ്രസിഡണ്ട് ജയഗംഗാധരന്‍ ഉപേന്ദ്ര ഷേണായി, സത്യജിത്ത് രാമചന്ദ്രന്‍, ജിഷടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
















