തലശ്ശേരി: ചിറക്കരയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ സീതിസാഹിബ് റോഡിലെ വണ്ണത്താന്‍കണ്ടി സജീര്‍ എന്ന ഷാജിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ ആറംഗ ക്വട്ടോഷന്‍ സംഘത്തെ മൂന്നു ദിവസത്തേക്ക് ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഉടുപ്പി പഡുവെദ്രയിലെ റസിന്‍ (29). മുഹമ്മദ് ഇഖ്ബാല്‍ (27), അബ്ദുള്‍ സമദ് (24), കാസര്‍കോഡ് ഉപ്പളയിലെ ബിലാല്‍ (18), കണ്ണൂര്‍ കുടുക്കിമൊട്ടയിലെ റയീസ് (25) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
നമ്പര്‍പ്ലേറ്റില്ലാത്ത ടവേരയില്‍ തലശ്ശേരി ടൗണ്‍ കറങ്ങുന്ന ദൃശ്യം സിസിടിവിയില്‍ ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ പരിശോധനിയിലാണ് ഒക്‌ടോബര്‍ 22ന് ക്വട്ടേഷന്‍ സംഘം കുടുങ്ങിയത്.
നേരത്തെ വധശ്രമക്കേസില്‍ പ്രതിയാണ് റസിന്‍. സജീറിന്റെ ബിസനസ് പങ്കാളിയും ഇപ്പോള്‍ വിദേശത്തുള്ളയാളുമായ മുസമ്മിലാണ് തട്ടിക്കൊണ്ടുപോകലിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. തലശ്ശേരി സിഐ പ്രദീപന്‍ കണ്ണാടിപ്പൊയിലിന്റെ നേതൃത്വത്തിലാണ് പ്രതികളുമായി ഉടുപ്പിയില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുന്നത്. ശനിയാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും.
















