Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയിലെ സമാന്തര യൂണിവേഴ്‌സിറ്റി: പരാതി വിജിലന്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:38 pm IST
in Kannur

തലശ്ശേരി: വര്‍ഷങ്ങളായി തലശ്ശേരിയില്‍ നടത്തിവന്ന വ്യാജ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിലക്കെടുത്ത് വാങ്ങി ജോലിയിലും മറ്റും പ്രൊമോഷന്‍ നേടിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സിന് പരാതി നല്‍കി. ലോക്കല്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നില്ലെന്ന കാരണത്താലാണ് വിജിലന്‍സിന് പരാതിനല്‍കിയിരിക്കുന്നത് എന്നാണറിയുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് തലയൂരാനാണ് ലോക്കല്‍ പോലീസിന്റെ ശ്രമം എന്നാണറിയുന്നത്. അതുവഴി ഭരണ സ്വാധീനം ഉപയോഗിച്ച് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യക്തമായ തെളിവുകളുമായി ഒരാള്‍ വിജിലന്‍സില്‍ പരാതിനല്‍കിയത് എന്നാണ് അറിയുന്നത്. പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികളിലെ പ്രധാനികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ തലശ്ശേരിയില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി എല്‍ഐസിയിലും സഹകരണ ബാങ്കുകളിലും നിയമനവും ഉദ്യോഗക്കയറ്റവും കരസ്ഥമാക്കിയ സുപ്രധാന വിവരങ്ങളാണ് തെളിവുകള്‍ സഹിതം വിജിലന്‍സ് നല്‍കിയിട്ടുള്ളത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതിന് അനുമതി ലഭിച്ചാലുടന്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കും. സര്‍ക്കാര്‍ അനുമതി നിഷേധിച്ചാല്‍ ഈ കേസ് വെളിച്ചംകാണില്ലെന്നാണ് സൂചന.

കഴിഞ്ഞ സപ്തംബര്‍ 29ന് രാത്രിയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രവും സര്‍ട്ടിഫിക്കറ്റുകളും പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഇത്തരമൊരു സ്ഥാപനം തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നുവെന്നും ഇവിടെ മാറിമാറി വന്ന പോലീസുകാര്‍ക്ക് ഇതേക്കുറിച്ചറിയാമായിരുന്നെന്നും പരക്കെ ആക്ഷേപമുണ്ടായിരുന്നു.

തലശ്ശേരി പിയര്‍ റോഡിലെ അമല്‍ കോംപ്ലക്‌സില്‍ വിദൂര വിദ്യാഭ്യാസ സ്ഥാപനമെന്നപേരില്‍ നടത്തിവന്ന അമൃത കോളേജില്‍ നടത്തിയ റെയ്ഡിലാണ് ആയിരത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തത്. സ്ഥാപന ഉടമ പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍, ബിസിനസ് പങ്കാളി തിരുവനന്തപുരം വട്ടിയൂര്‍ കാവിലെ ടിന്റുബി.ഷാജി എന്നിവരെ പോലീസ് പിടികൂടുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതി പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കി.

പതിമൂന്നിലേറെ വ്യാജ സര്‍വ്വകലാശാലകളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് കേരളത്തിനകത്തും പുറത്തുമായി വിതരണം ചെയ്തുവന്ന അതീവ ഗുരുതരമായ കുറ്റകൃത്വം നടത്തിയ പ്രതികള്‍ക്ക് നിഷ്പ്രയാസം ജാമ്യം ലഭിക്കാനാവശ്യമായ ഒത്താശകള്‍ ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സില്‍ പരാതി എത്തിയിരിക്കുന്നത്.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ തലശ്ശേരിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിക്കുകയും ഉദ്യോഗക്കയറ്റം നേടുകയും ചെയ്ത തെളിവുകളാണ് പരാതിക്കൊപ്പം വിജിലന്‍സിന് നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ താല്‍പര്യത്തിനനുസരിച്ചായിരിക്കും ഈ കേസിന്റെ പുരോഗതി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.