കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലേക്കും ഫിഷറീസ് ഓഫീസിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് പുതുതായി ടോള്‍ ഏര്‍പ്പെടുത്തി പണം ഈടാക്കുന്ന പട്ടാളത്തിന്റെയും കന്റോണ്‍മെന്റിന്റെയും നടപടി അംഗീകരിക്കാനാവിലെന്നും ഈ റോഡില്‍കൂടിയുള്ള കേവലം 300 മിറ്റര്‍ സര്‍വ്വീസിന് ടോള്‍ നല്‍കാന്‍ തൊഴിലാളികള്‍ തയ്യാറല്ലെന്നും, ഇതുമൂലമുണ്ടാകുന്ന യാത്രാ പ്രശ്‌നങ്ങള്‍ക്ക് തൊഴിലാളികള്‍ ഉത്തരവാദികളല്ലെന്നും എസ്എടിയു യൂണിയന്‍ സെക്രട്ടറി എന്‍.ലക്ഷ്മണന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഒരു ഭാഗത്ത് ജനങ്ങള്‍ കാലാകാലങ്ങളായി ജില്ലാ ആശുപത്രികളിലേക്കും അവരുടെ വാസസ്ഥലങ്ങളിലേക്കും പോകാന്‍ ഉപയോഗിച്ചുവരുന്ന സ്ഥലങ്ങള്‍ മതില്‍കെട്ടി അടക്കുകയും, മറുഭാഗത്ത് റോഡില്‍കൂടി യാത്രചെയ്യുന്നതിന് വാഹനങ്ങളില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം പണം ആവശ്യപ്പെടുകയും ചെയ്യുന്ന നടപടി ജനവിരുദ്ധവും അന്യായവുമാണെന്നും ഇത്തരം നപടപിക്കെതിരെ മുഴുവന്‍ ഡ്രൈവര്‍മാരും നാട്ടുകാരും പ്രതിഷേധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















