കണ്ണൂര്‍: തിലാന്നൂര്‍ യൂണിവേഴ്‌സല്‍ ക്ലബ്ബിന്റെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഫ്‌ളഡ് ലൈറ്റ് ഷട്ടില്‍ കോര്‍ട്ട് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.കെ.വിനീഷ് ഉദ്ഘാടം ചെയ്തു. ക്ലബ് സെക്രട്ടറി കെ.സി.വിനോദ് സ്വാഗതം പറഞ്ഞു. കെ.രത്‌നാകരന്‍ അധ്യക്ഷതവഹിച്ചു. ചക്കരക്കല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു മുഖ്യാതിഥിയായിരുന്നു. സമ്മാനദാനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.രാജീവന്‍ നിര്‍വ്വഹിച്ചു. ടി.സി.മനോജ്, കെ.രാഗേഷ്, ചന്ദ്രശേഖരന്‍, അര്‍ജുന്‍ കെ.പാലയാട്, നിസാമുദ്ദീന്‍, പി.പി.ബാബു എന്നിവര്‍ സംസാരിച്ചു. ബൈജു നന്ദിപറഞ്ഞു.
















