പയ്യാവൂര്‍: കഴിഞ്ഞ മഴക്കാലത്തോടെ ഗതാഗതം തീര്‍ത്തും ദു:ഷ്‌ക്കരമായ കക്കുംതടം വഞ്ചിയം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഏരുേവശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്ക്. ഫണ്ട് ലഭ്യതയനുസരിച്ച് ഉടനടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറു കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, പ്രദേശവാസികളുടെയും ഏക ആശ്രയമായ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.
















