കണ്ണൂര്‍: സര്‍ക്കാര്‍ പരിശീലന ഏജന്‍സിയായ റൂഡ്‌സെറ്റില്‍ നിന്നും ചിത്രകലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ലൈബ്രററി ഹാളില്‍ ‘മഷിപ്പൂവ്’ എന്ന പേരില്‍ 7 മുതല്‍ 13 വരെ ചിത്രകലാ പ്രദര്‍ശനം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 7 ന് രാവിലെ ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് അലി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചുമര്‍ ചിത്രകല ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ചുമര്‍ ചിത്രകല പഠിക്കാന്‍ താല്‍പ്പര്യമുളള സ്‌ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി ഏവര്‍ക്കും മാസത്തിലൊരിക്കല്‍ സൗജന്യ ക്ലാസ്സുകള്‍, ചിത്രങ്ങള്‍ വിറ്റഴിക്കാനുളള പ്രദര്‍ശനങ്ങള്‍ എന്നിവയാണ് കൂട്ടായ്‌മയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ പോര്‍ട്രയിറ്റ്, കാരിക്കേച്ചര്‍, ചുമര്‍ ചിത്രകല എന്നിവയുടെ ഡെമോണ്‍സ്‌ട്രേഷനും ഉണ്ടായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സതീഷ് ലങ്കം മഠത്തില്‍, വി.സി.എന്‍.ബാബു, വിമല്‍ പുതിയ വീട്ടില്‍,റ ികേഷ് പുളിയൂല്‍ എന്നിവര്‍ പങ്കെടുത്തു.
















