ചെറുപുഴ: പ്രമാദമായ ചെറുപുഴ കാക്കയംചാലിലെ കൂട്ടമാക്കൂല്‍ മറിയക്കുട്ടി വധക്കേസ് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് പുതിയ െ്രെകംബ്രാഞ്ച് ഡിവൈഎസ്പിയെ നിയോഗിച്ചു. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് സ്വദേശി സുനില്‍കുമാറിനെയാണ് പുതുതായി നിയോഗിച്ചത്. കഴിഞ്ഞദിവസം െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥരോടൊപ്പം ഡിവൈഎസ്പി സുനില്‍കുമാര്‍ കൊല്ലപ്പെട്ട മറിയക്കുട്ടി താമസിച്ച വീടും പരിസരവും സന്ദര്‍ശിച്ചു. കൊലപാതകം നടന്ന ശേഷം മൃതദേഹം കിടന്നിരുന്ന മുറിയും മറ്റും പരിശോധിച്ച ഡിവൈഎസ്പി മുമ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഒരു മണിക്കൂറോളം അന്വേഷണസംഘം സ്ഥലത്ത് ചെലവഴിച്ചു. മറിയക്കുട്ടി വധക്കേസില്‍ മുന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്നും കുറ്റവാളികളെ പിടികൂടണമെന്നും കാണിച്ച് കൊല്ലപ്പെട്ട മറിയക്കുട്ടിയുടെ മക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് കേസന്വേഷിക്കുന്നതിനായി ഡിവൈഎസ്പി സുനില്‍കുമാറിനെ നിയമിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു.
2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് മറിയക്കുട്ടിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് കേസന്വേഷണം െ്രെകംബ്രാഞ്ചിന് വിടുകയായിരുന്നു.
ഇതിനകം ഒമ്പതോളം െ്രെകംബ്രാഞ്ച് ഡിവൈഎസ്പിമാരാണ് കേസന്വേഷിച്ചത്. സംശയിക്കുന്ന പതിമൂന്നുപേരെ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കിയിരുന്നു ഇതില്‍ ഏഴുപേരുടെ ഡിഎന്‍എ ഫലം കിട്ടിയതില്‍ നിന്നും ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ബാക്കി ആറുപേരുടെ ഡിഎന്‍എ പരിശോധനാഫലം ലഭിക്കാനുണ്ട്.
















