കോട്ടയം: പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ ബോധവത്കരണ വുമായി പുരുഷ സ്വയംസഹായസംഘം. കടുത്തുരുത്തി പഞ്ചായത്തിലെ അലരിയിലെ സ്‌നേഹ പുരുഷ സ്വയംസഹായ സംഘ മാണ് പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങള്‍ മനസിലാക്കി ഇത് തടയുന്നതിന് മുന്നൊരുക്കം ആരംഭിച്ചത്.
പ്ലാസ്റ്റിക് ഉപയോഗം മൂലം ഉണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വാര്‍ഡിലെ വീടുകളിലെത്തി ബോധ്യപെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍. പ്ലാസ്റ്റിക് അവശിഷ്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിലൂടെ കൊതുക് പെരുകാനും രോഗം വ്യാപിക്കാനും ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്‌നല്‍കുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷപ്പുക ശ്വസിച്ചാല്‍ ക്യാന്‍ സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളും ഇവര്‍ വീട്ടുകാരെ ധരിപ്പിക്കുന്നുണ്ട്.
വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ബോധവത്ക്കരണം നടത്തി. പ്ലാസ്റ്റിക്കിനെതിരെ നൂറുകണക്കിന് കുടുംബങ്ങള്‍ ഒപ്പിട്ടനിവേദനം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
വീടുകളില്‍നിന്ന് പുറന്തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സൗകര്യമുണ്ടാക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു പ്ലാസ്റ്റിക് കൂടിന് പകരം എളുപ്പത്തില്‍ നശിച്ചുപോകുന്ന പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത പേപ്പര്‍ കൂടുകളോ, തുണി സഞ്ചികളോ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ സംഘം പ്രവര്‍ത്തകര്‍ ആവശ്യപെട്ടിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ എം.ആര്‍. അനില്‍കുമാര്‍, ഷൈന്‍ മ്യാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















