കാസര്‍കോട്: അധ്യാപകര്‍ക്ക് അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് 5ന് ക്ലസ്റ്റര്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ആറാം പ്രവര്‍ത്തി ദിവസം ക്ലസ്റ്റര്‍ നടത്തില്ല എന്ന മുന്‍ തീരുമാനത്തിന് വിപരീതമാണ് ഇത്. 5ാം തീയ്യതിയിലെ ക്ലസ്റ്റര്‍ ബഹിഷ്കരിക്കാന്‍ എന്‍ടിയു ജില്ലാ കമ്മറ്റി തീരുമാനിച്ചു. മുഴുവന്‍ അധ്യാപകരും തീരുമാനവുമായി സഹകരിക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഭാസ്കരന്, രേവതി എന്നിവര്‍ സംസാരിച്ചു. വിഘ്നേശ്വര കെതുകോടി സ്വാഗതവും പ്രഭാകരന് നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: