തോട്ടപ്പള്ളി: പാര്‍ട്ടി മെമ്പര്‍ സ്ഥാപിച്ച തട്ടുകട പാര്‍ട്ടി നേതാവിന്റെ നേതൃത്വത്തില്‍ പൊളിച്ചു. സംഭവം വിവാദമായതോടെ പൊളിച്ചുമാറ്റിയവര്‍ തന്നെ പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ തോട്ടപ്പള്ളി ഫിഷിങ്ങ് ഹാര്‍ബറിനു സമീപമായിരുന്നു സംഭവം. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ കരൂര്‍ സ്വദേശിയായ സഖാവ് കഴിഞ്ഞ കുറെ നാളുകളായി ഇവിടെ മാടക്കട സ്ഥാപിച്ച് മറുക്കാന്‍ കച്ചവടം നടത്തി വരികയായിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ തോട്ടപ്പളളി ഭാഗത്തെ നേതാവിന്റെ നേതൃത്വത്തിലുള്ള സഖാക്കള്‍ ഇത് പൊളിച്ചു മാറ്റിയതോടെ സംഭവം വിവാദമായി. കട നഷ്ടപ്പെട്ട സഖാവ് താനും പാര്‍ട്ടി നേതാവു തന്നെയാണന്ന് പറഞ്ഞ് വാക്കേറ്റം ആരംഭിച്ചു. സംഭവം സംഘര്‍ഷത്തില്‍ എത്തും എന്ന അവസ്ഥ വന്നതോടെ നാട്ടുകാര്‍ ഇടപെടുകയും പൊളിച്ചുമാറ്റിയ സഖാക്കളെ കൊണ്ടു തന്നെ ഇത് നിര്‍മ്മിച്ച് നല്‍കുകയുമായിരുന്നു.
















