കുന്നത്തൂര്‍:’ഭരണിക്കാവ്-സിനിമാപറമ്പ് റോഡിലെ കുഴികള്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഭരണിക്കാവ് ടൗണിനോട് ചേര്‍ന്നും, മണക്കാട്ട് മുക്ക് ജംഗ്ഷനോട് ചേര്‍ന്നും റോഡില്‍ വന്‍കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഈ ഭാഗങ്ങളില്‍ റീടാറിംഗ് നടത്തി കുഴികള്‍ അടച്ചത്. മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ റോഡിലെ കുഴികള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. അതിനാല്‍ തന്നെ നിരവധി വാഹനങ്ങളാണ് കുഴിയില്‍ വീഴുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്. ഓടയില്ലാത്തതിനാല്‍ മഴവെള്ളം റോഡില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. പ്രധാന പാതയായതിനാല്‍ തന്നെ റോഡിലെ ഈ ഗര്‍ത്തങ്ങള്‍ ഗതാഗത തടസത്തിനും കാരണമാകുന്നു. ഇതുവഴിയുള്ള കാല്‍നടയാത്ര പോലും ദുഷ്‌ക്കരമാണ്. മഴ ശക്തമാകുന്നതിന് മുന്‍പ് കുഴികള്‍ അടയ്‌ക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.
















