കോതമംഗലം: ജില്ലാ പഞ്ചായത്ത് ഭൂതത്താന്‍കെട്ട് ഡിവിഷന്‍ മെമ്പറായി തെരഞ്ഞെടുത്ത എം.എം.അബ്ദുല്‍ കരീമിന്റെ അംഗത്വം റദ്ദാക്കിയ ജില്ലാ കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പരീത് മുഹമ്മദ് യുഡിഎഫ് അംഗം എം.എം.അബ്ദുല്‍ കരീം നാമനിര്‍ദ്ദേശപത്രികയില്‍ വീഴ്ചവരുത്തിയതായി കാ ണിച്ച് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ അബ്ദുല്‍കരീമിനുവേണ്ടി വക്കീല്‍ ഹാജരാകാത്തതിനാല്‍ എം.എം. അബ്ദുല്‍ കരീമിന്റെ ജില്ലാ പഞ്ചായത്തംഗത്വം റദ്ദാക്കുകയും പരീത് മുഹമ്മദിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടുള്ള എക്‌സ് പാര്‍ട്ടി വിധി ഉണ്ടായി. തുടര്‍ന്ന് അബ്ദുല്‍ കരീം ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജില്ലാകോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
















