പാനൂര്‍: പൊയിലൂരിലെ കെ.പി.കുഞ്ഞിരാമന്റെ പതിനെട്ടാം ബലിദാനദിനം ആചരിച്ചു. ഇന്നലെ ബലികൂടീരത്തില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണ സാംഘിക്കും നടന്നു. ആര്‍എസ്എസ് പാനൂര്‍ താലൂക്ക് ബൗദ്ധിക്ക് പ്രമുഖ് സി.വി.രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, നേതാക്കളായ വി.പി.. ബാലന്‍ മാസ്റ്റര്‍, വിപി.സുരേന്ദ്രന്‍, കെ.പി.സുരേഷ്, എം.റിജില്‍, എ.സജീവന്‍, മനോജ്‌പൊയിലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















