ഗുരുവായൂര്‍: നഗരത്തിലെ റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുവാവ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു വത്സന് താമരയൂര്‍ നഗരസഭയുടെ കിഴക്കെ നടയിലുളള കുട്ടികൃഷ്ണന് സ്മരാക കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറി് ആത്മഹത്യ ഭീഷണി മുഴക്കിയത്.
പതിനഞ്ച് മിനിറ്റോളം ഇയാള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയെങ്കിലും ഭൂരിഭാഗം പേരും മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ടെമ്പില്‍ പോലീസിനെ വിവരമറിച്ചെങ്കിലും വൈകിയാണ് അവര്‍ എത്തിയത്. പോലീസ് തന്നെ പിടികൂടുവാന്‍ വന്നാല്‍ താഴെക്ക് ചാടുമെന്ന് ഇയാള്‍ പറഞ്ഞു കൊണ്ടിരുന്നു. നാട്ടുകാര്‍ ചിലര്‍ തന്ത്രപൂര്‍വ്വം കെട്ടിടത്തില്‍ കയറി ഇയാളെ താഴെ ഇറക്കുകയായിരുന്നു.
തുടര്‍ന്ന് വത്സന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ.ശാന്തകുമാരിയെ കാണുകയും പരാതി ബോധിപ്പിക്കുകയും ചെയതു. രക്ഷപ്പെടുത്തുന്നതിനിടയില്‍ നിസാര പരിക്കേറ്റ ഇയാളെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.നൂറ്കണക്കിന് ജനങ്ങള്‍ സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടി. നഗരത്തില്‍ ഒരു മണിക്കൂറിലേറെ ഗാതാഗതം പൂര്‍ണ്ണമായും സ്തംപിച്ചു.
ഗുരുവായൂരിലെ അഴുക്കുചാല്‍ പദ്ധതിക്ക് വേണ്ടി റോഡുകള്‍ പൊളിച്ച് പൈപ്പുകള്‍ ഇട്ടുവെങ്കിലും ഇത് പൂര്ത്തികരിക്കാതെയും കിടക്കുന്നതിലും, ശബരിമല സീസണ്, ഏകാദശി എന്നിവയുടെ ആരംഭമായിട്ടും റോഡിന്റെ കാര്യത്തില്‍ ഗൗരവകരമായി തീരുമാനമെടുക്കാതെയിരിക്കുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ ഏറ്റവും അവസാനത്തെ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസം ഗുരുവായൂരിലെ സീസണ് മുമ്പ് റോഡിന്റെയും, പാര്‍ക്കിംഗിന്റെയും അറ്റകുറ്റപണികള്‍ പൂര്‍ത്തികരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയച്ചിരുന്നു.
ദേവസ്വം അധികൃതരും ഇത്തരത്തിലുളള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുളള ചര്‍ച്ചയും തീരുമാനവും എടുത്തിരുന്നു. ഇതെന്നും ഫലം കാണുകയില്ല എന്നാക്ഷേപിച്ചാണ് ഇയാളുടെ ആത്മഹത്യ ഭീഷണി.
മാലിന്യ പ്രശ്നത്തിലും ഇത്തരത്തിലുളള സമരമുറകള്‍ വേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പതിനാറ് വര്‍ഷമായി ഇടതുപക്ഷവും ഇപ്പോള്‍ ഇടപക്ഷ സര്‍ക്കാറും ഭരിക്കുമ്പോള്‍ സ്ഥലം എംഎല്‍എ കെ.വി.അബ്ദുള്‍ഖാദര്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുവാന് സാധിക്കുകയില്ല എന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: