മേപ്പാടി : സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം റേഷന്‍ കാര്‍ഡില്‍ അപാകതകള്‍ വരുത്തിവെച്ചതുവഴി പാവപ്പെട്ടവരെ ദ്രോഹിക്കുകയാണ് ചെയ്തതെന്ന് ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. 2013 ല്‍ നടപ്പിലാക്കിതുടങ്ങിയ ഭക്ഷ്യസുരക്ഷാ ബില്‍ പ്രകാരം നിരാലംഭരും പാവപ്പെട്ടവരുമായ ജനവിഭാഗത്തിന് ലഭിക്കേണ്ട ഭക്ഷ്യ ഭദ്രത അനര്‍ഹര്‍ തട്ടിയെടുക്കുകയാണ്. പ്രശ്നത്തില്‍ എത്രയും പെട്ടന്ന് പരിഹാരം കാണണം. അര്‍ഹരായവരെ ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. റേഷന്‍ രംഗത്ത് നിലനില്‍ക്കുന്ന വന്‍ അഴിമതിയും പൂവ്ത്തിവെപ്പും തുടച്ചുനീക്കണമെന്നും പുകമറ സൃഷ്ടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന നയം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നടുവത്ത് ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.രാധാകൃഷ്ണന്, കെ.വിശ്വനാഥന്, ജി.കെ.ബിനീഷ്കുമാര്‍, ടി.പി.ശിവാനന്ദന്, വാസു ആനപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: