മൂവാരിക്കുണ്ട്: അക്രമ രാഷ്ട്ടീയം ഉപേക്ഷിച്ച് ആശയസമരവുമായി മുന്നോട്ടു വരാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തയ്യറാകണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.കേശവന്. കാഞ്ഞങ്ങാട് മൂവാരിക്കുണ്ടില്‍ നടന്ന ബിജെപി വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനവര്‍ക്ക് കഴിയുന്നില്ല. കാരണം സിപിഎം തികച്ചും വൈദേശികമായ പാര്‍ട്ടിയാണ്. ഭാരതത്തില്‍ പിതൃത്വം അവകാശപ്പെടാനില്ലാത്ത അവരുടെ അക്രമ രാഷ്ട്രീയത്തിന് തടയിടാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടു വരണം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും റേഷന്‍ സമ്പ്രദായവും തകര്‍ന്നപ്പോള്‍ അതിന് പരിഹാരം കാണാന്‍ നമ്മുടെ പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് ക്ഷണിച്ചപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വരമ്പത്ത് കൂലി കൊടുക്കാന്‍ ആഹ്വാനം ചെയ്യുകയാണുണ്ടായത്. അതിന്റെ പരിണിത ഫലമാണ് കണ്ണൂരിലെ അശാന്തി. ഭാരതത്തെ 17 നാട്ടുരാജ്യങ്ങളായി ചിന്നഭിന്നമാക്കണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യം അവകാശപ്പെടുകയാണ്. റേഷനരിയും പഞ്ചസാരയും മണ്ണെണ്ണയും വെട്ടിക്കുറച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അഴിമതിയുടേയും സ്വജനപക്ഷപാതത്തിേെന്റയും കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ കടത്തി വെട്ടുകയാണ്. ശിവജിയുേേടയും ശിബി ചക്രവര്‍ത്തിയുടേയും പാരമ്പര്യമുള്ള ഭാരതത്തില്‍ പാവപ്പെട്ടവന്റെ രക്തം കൊതിച്ച് ചേഗുവേരയെ ആവശ്യമുണ്ടോയെന്ന് യുവാക്കള്‍ ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും അവിടെ ഇരിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാല്യക്കാരായാണ് പെരുമാറുന്നതെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു.
നീതി തേടി പോകുന്നവര്‍ക്ക് അവിടെ നിന്നും ലഭിക്കുന്നത് അസഭ്യവര്‍ഷമാണ്. കേരളത്തിലെ മത തീവ്രവാദ ശക്തികളുമായി കൂട്ടുകൂടി ദേശീയ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കേരളത്തെ 25 വര്‍ഷം പിറകോട്ടു കൊണ്ടു പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മധു.എന്‍ അദ്ധ്യക്ഷത വഹിച്ചു. കൊവ്വല്‍ ദാമോധരന്, മനുലാല്‍ മേലത്ത്, പ്രേംരാജ് കാലിക്കടവ്, മുകുന്ദന്.പി.സി എന്നിവര്‍ സംബന്ധിച്ചു. ഷിനോജ്.പി സ്വാഗതവും ദിനേശന് കുറുന്തൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: