തിരുവല്ല: ഭാരതത്തെ അറിയാന്‍ എന്ന ലക്ഷ്യത്തോടെ ആദ്യമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിവന്ന ഭാരത പഠനയാത്രാ സംഘം തിരിച്ചെത്തി.പഠനം സംബന്ധിച്ച് ഇവര്‍ തയ്യാറാക്കിയ യാത്രാകുറിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉടന്‍ സമര്‍പ്പിക്കും.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ കെകെ എക്സ്പ്രസിന് എത്തിച്ചേര്‍ന്ന സംഘത്തെ മുനിസിപ്പല്‍ ചെയര്മാന് കെ.വി. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.തൃക്കൊടിത്താനം പഞ്ചായത്തിലുള്ള കോട്ടമുറി മഹിമ കുടുംബശ്രീയാണ് ഗാന്ധി പീസ് മിഷന്റെ സഹകരണത്തോടെ ഭാരതപഠനയാത്ര നടത്തി തിരിച്ചെത്തിയത്്. ഉത്തരാഖണ്ഡ് ,ജാര്‍ഖണ്ഡ് ,പഞ്ചാബ്, ബിഹാര്‍, ഒറീസ, ഉത്തര്‍പ്രദേശ്. ഹരിയാന, രാജസ്ഥാന്, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ചരിത്രപ്രധാന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. ഗാന്ധി പീസ് മിഷന്, ഗാന്ധി ദര്ശന്, ജനസംസ്കൃതി, ഏകതാ പരിഷത്ത് ,പ്രോഗ്രസ്സീവ് പീപ്പിള്‍സ് മൂവ്മെന്റ് എന്നീ സംഘടനകള്‍ പഠനയാത്രാ സംഘത്തിനു വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്കി. ഹിമാലയ പ്രാന്തപ്രദേശങ്ങളില്‍ പര്യടനം നടത്തിയ സംഘം നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ ഗ്രാമീണര്‍ക്കൊപ്പം ഒരു ദിവസം സഹവസിച്ചു.ശാന്തികുഞ്ജ് ആശ്രമത്തില്‍ ഇന്ത്യന്‍ സംസ്കൃതിയും വിവിധ ജനസമൂഹങ്ങളും എന്ന വിഷയത്തില്‍ നടന്ന സാമൂഹ്യ ചര്‍ച്ചയില്‍ പഠന യാത്രാ കോര്‍ഡിനേറ്റര്‍ ബെന്‍സി തമ്പി സംസാരിച്ചു.ഹരിയാനയിലെ ചാന്ദ്പുരി ഗ്രാമവാസികളൂമായി സംഘം കുടിക്കാഴ്ച നടത്തി.
26 ന് ഡല്‍ഹിയില്‍ എത്തിയ പഠന സംഘം ഗാന്ധിദര്‍ശന്‍ ഡയറക്ടര്‍ ഡോ.ദേവാങ്ക്ശ്രീ ,രാജ്ഘട്ട് ഡയറക്ടര്‍ രജനീഷ് കുമാര്‍ എന്നിവരുമായി ബിര്‍ളാ ഹൗസില്‍ കൂടിക്കാഴ്ച നടത്തി . തുടര്‍ന്ന് ഗാന്ധി ദര്‍ശന്റെ നേതൃത്വത്തില്‍ ഗാന്ധി മ്യൂസിയവും രാജ്ഘട്ടും സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങളിലൂടെ പഠനയാത്ര നടത്തിയ സംഘം പ്രമുഖ വനിതാ നേതാക്കളായ,മീനാക്ഷി ലേഖി, ആനി രാജ, വൃന്ദാ കാരാട്ട് ,എന്നിവരെയും സന്ദര്‍ശിച്ച് സംഭാഷണം നടത്തി. ഇവിടെ നിന്നും ആഗ്രയും ഭോപ്പാലുംസാഞ്ചിയും സന്ദര്‍ശിച്ചശേഷമാണ് പഠനസംഘം കേരളത്തിലേക്കു തിരിച്ചത്.സാധാരണ വീട്ടമ്മമാര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘത്തിന്റെ ഈ വേറിട്ട തീരുമാനത്തിലൂടെ തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ഏറെ ശ്രദ്ധേയമാകുകയാണ്.അടുത്തഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: