അണിഞ്ഞൊരുങ്ങാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. എത്രനേരം വേണമെങ്കിലും ചമയത്തിനായി മാറ്റിവയ്ക്കാന്‍ യാതൊരു മടിയുമില്ല. എന്നാല്‍ ഇതേ ആവേശം മുഖത്തുനിന്നും മേക്കപ്പ് കഴുകി കളയുന്നകാര്യത്തില് പലര്‍ക്കും ഇല്ല. മേക്കപ്പ് പൂര്‍ണമായും മുഖത്തുനിന്ന് നീക്കം ചെയ്തില്ലെങ്കില്‍ അഴുക്ക് അടിഞ്ഞുകൂടി മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തലപൊക്കാം. മേക്കപ്പ് റിമൂവറുകള്‍ വിപണിയില്‍ കിട്ടുമെങ്കിലും പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത മേക്കപ്പ് റിമൂവറുകളെ പരിചയപ്പെടാം.
ഒലിവ് എണ്ണ നല്ലൊരു മേക്കപ്പ് റിമൂവര്‍ കൂടിയാണ്. മൃദുലവും വരണ്ടതുമായ ചര്‍മ്മക്കാര്‍ക്ക് ഏറ്റവും അനുയോജ്യവുമാണ്. മുഖത്ത് പുരട്ടി കുറച്ചുനേരം മസാജ് ചെയ്ത ശേഷം കഴുകിയാല്‍ മുഖം കൂടുതല്‍ ആകര്‍ഷകമാവുമെന്ന് മാത്രമല്ല, മേക്കപ്പും നീക്കം ചെയ്യാം. ആവണക്കെണ്ണയും ഇതുപോലെ ഉപയോഗിക്കാവുന്നതാണ്. പച്ച പാലില്‍ പഞ്ഞി മുക്കിയ ശേഷം ഈ പഞ്ഞികൊണ്ട് മുഖം തുടയ്ക്കുക. പിന്നീട് ചൂടുവെള്ളത്തില്‍ മുഖം കഴുകുക. വാസ്ലിന് ഉപയോഗിച്ച് കണ്ണിലെ മേക്കപ്പ് കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: