- ബേക്കിംഗ് സോഡാ പൊടി കോട്ടണ്‍ തുണിയില്‍ എടുത്തു വെള്ളം ഉപയോഗിച്ച് ചായ്ക്കോപ്പയുടെ കറയുള്ള ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു കഴിഞ്ഞു നന്നായി കഴുകി ഉണക്കുക. കറ പോയിക്കിട്ടും.
- പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ലപോലെ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ഇവ ഇളം ചൂടുവെള്ളത്തില്‍ അല്പം ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയിട്ട് ഇതില്‍ അല്പനേരം മുക്കിവച്ചതിനുശേഷം ഉപയോഗിക്കുക.
- ക്യാബേജിന്റെ പുറത്തായിരിക്കും കീടനാശികള്‍ പറ്റുക. പുറത്തെ രണ്ടുമൂന്ന് ഇതളുകള്‍ പൊളിച്ചു കളഞ്ഞതിനുശേഷം ഉപയോഗിക്കുക.
- പച്ചക്കറി ഞെട്ടുകളില്‍ കൂടുതല്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യത കൂടുതലാണ്. ഞെട്ടു നീക്കിയ ശേഷം ഉപയോഗിക്കുക.
- പച്ചക്കറികളുടേയും പഴങ്ങളുടേയും തൊലി നീക്കിയാല്‍ വിഷവസ്തുക്കളും പോയിക്കിട്ടും. തൊലി കളയാന്‍ സാധിക്കുന്നവയുടെ തൊലി കളഞ്ഞ് ഉപയോഗിക്കുക.
- പാചക എണ്ണകള്‍ ചൂടേല്‍ക്കുന്ന സ്ഥലത്ത് വയ്ക്കരുത്. ഇവയുടെ ഗുണം നഷ്ടപ്പെടുകയും പെട്ടെന്ന് കേടാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: