പരശുരാമനാല്‍ മഴുവെറിഞ്ഞ് വീണ്ടെടുത്ത കേരളത്തിന് നങ്ങ്യാര്‍കൂത്തിലൂടെ പുനര്ജന്മം. കലാമണ്ഡലം വാണിവാസുദേവന് ചിട്ടപ്പെടുത്തിയ കേരളോല്പത്തി നങ്ങ്യാര്‍കൂത്തിന്റെ ആദ്യ അവതരണം കേരളപ്പിറവി ദിനത്തില്‍ എളമക്കര ഭാരതിയ വിദ്യാഭവനില്‍ അരങ്ങേറി. ശ്രീകൃഷ്ണ കഥകള്‍ മാത്രം അവതരിപ്പിച്ചുവരുന്ന നങ്ങ്യാര്‍കൂത്തില്‍ കേരളോല്പത്തി നവ്യാനുഭവമായി.
പരശുരാമന് ദുഷ്ട രാജാക്കന്മാരെ നിഗ്രഹിച്ചതിനുശേഷം ദോഷപരിഹാരാര്‍ത്ഥം ബ്രാഹ്മണന്മാര്ക്ക് ഭൂമി ദാനം ചെയ്യാന്‍ ആരംഭിക്കുന്നു. ഭൂമി കൈവശം ഇല്ലാത്തതുകൊണ്ട് തന്റെ കൈയിലിരുന്ന പരശു സമദ്രത്തിലേക്ക് എറിയുകയും ഭൂമി ഉയര്‍ന്നുവരികയും ചെയ്തു. ആ ഭൂപ്രദേശം കേരളം എന്ന് അറിയപ്പെടുകയും അത് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നതുമാണ് കേരളോല്പത്തിയുടെ ഇതിവൃത്തം.
ആട്ടപ്രകാരം രചിച്ചത് പത്മശ്രീ പി.കെ. നാരായണന് നമ്പ്യാരാണ്. ഭാരതീയ വിദ്യാഭവനിലെ നൃത്ത അദ്ധ്യാപികയായ കലാമണ്ഡലം വാണി വാസുദേവന്റെ ശിഷ്യ ആദിത്യ ജയരാജാണ് നങ്ങ്യാരായി രംഗത്ത് എത്തിയത്. ചിറ്റിയാ രാമചന്ദ്രന്, ശരത് നാരായണന് എന്നിവരായിരുന്നു പശ്ചാത്തലത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: