കല്‍പ്പറ്റ : കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് വിതരണം ചെയ്യതെ കിടക്കുന്ന വയനാട്ടിലെ വാഴ കര്‍ഷകരുടെ പ്രകൃതിക്ഷോഭ സഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വയനാട്ടിലെ വാഴ കര്‍ഷകര്‍ക്ക് ഉണ്ടായത് ചെറുതെങ്കിലും കൃഷിഭവനുകളില്‍നിന്ന് കിട്ടുന്ന സഹായം കര്‍ഷകര്‍ക്ക് ഒരുപരിധി വരെ വലിയ ആശ്വസമാണ് ഇതാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും കൊടുക്കതെ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് ഈ തുക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിപിഎം സമരം ചെയ്തിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്നപ്പോള്‍ കര്‍ഷകരെ മറക്കുന്ന സിപിഎം നയം അപലപനീയമാണ്.
യോഗത്തില്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
പി.ആര്.ബാലകൃഷ്ണന്, സുബിഷ്, എം.പി സുകമാരന്, ശിവദാസന്‍, കെ.അനന്തന്, കെ.എം ഹരീന്ദ്രന്‍, എം.കെ രാമദാസ്, വി.പി സത്യന്, എ.ടി.രമേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: