വള്ളിക്കുന്ന്: ചേലേമ്പ്ര പഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രാമം ആരാമം എന്ന പദ്ധതിയോട് ബിജെപിക്ക് യാതൊരു വിയോജിപ്പുമില്ലെന്നും, പദ്ധതിയിലെ അഴിമതിക്കെതിരെയാണ് സമരം നടത്തിയതെന്നും മണ്ഡലം കമ്മറ്റി വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും പറഞ്ഞതിന് വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടന്നത്. ഇതിനെയാണ് ബിജെപി ചോദ്യം ചെയ്തത്. നാട് വൃത്തിയാകുന്നതിന് ബിജെപി എതിരാണെന്ന രീതിയില്‍ സമരത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. നിരപരാധികളായ 24 ലോറി ഡ്രൈവര്‍മാര്‍ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിലായതും കര്ണ്ണാടകയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയ മാലിന്യം എങ്ങനെ തമിഴ്നാട്ടിലെത്തിയെന്നും ജനങ്ങളോട് വിശദീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന് ബാധ്യതയുണ്ട്. എന്നാല്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ബിജെപി പദ്ധതിക്കെതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്.
നിറവ് വേങ്ങേരിയും പ്രസിഡന്റും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണ് മാലിന്യം കര്‍ണ്ണാടകക്ക് പകരം തമിഴ്നാട്ടിലെത്താന് കാരണം. ഇതിന്റെ വാടകയിനത്തിലും വലിയ തട്ടിപ്പ് നടന്നിട്ടുണ്ട്. പദ്ധതിയിലെ അഴിമതിക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.ജയനിദാസ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എം.പ്രേമന്, പച്ചാട്ട് ഗണേശന്, പ്രതീഷ് ചേലേമ്പ്ര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: