വള്ളിക്കുന്ന്: എല്ലാം ശരിയാക്കുന്നവര്‍ എന്താണ് നരിക്കുറ്റി ഓവുപാലം മാത്രം ശരിയാക്കാത്തത്?. അരിയല്ലൂര്‍ നിവാസികളുടെ സംശയമാണിത്. ഈ ഓവുപാലം ഗതാഗതയോഗ്യമാക്കിയാല്‍ വര്‍ഷങ്ങളുടെ യാത്രദുരിതത്തിനാണ് അറുതിയാകുന്നത്. പാലത്തിന്റെ പണി പൂര്‍ത്തിയായിട്ട് കാലമേറെയായെങ്കിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
തടിയന്പറമ്പ്, കരുമരക്കാട് ഭാഗങ്ങളിലേ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമാകുന്ന ഈ വഴി എത്രയും വേഗം ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മ്മിച്ചതിനേക്കാള്‍ വലുതാണ് നരിക്കുറ്റി അടിപ്പാത. കിഴക്കുഭാഗത്ത് തടിയന്പറമ്പിലേക്കെത്തുന്ന കരുമരക്കാട് റോഡാണ്. എന്നാല്‍ പടിഞ്ഞാറ് ഭാഗത്ത് 600 മീറ്റര്‍ സ്ഥലം കൂടി കണ്ടെത്തിയാലെ ഗതാഗതം ആരംഭിക്കാനാകൂ. ഇവിടെയുള്ള സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിര്‍മ്മിച്ചാല്‍ ഒരു പ്രദേശത്തിന്റെ വികസനസ്വപ്നങ്ങള്‍ക്കാണ് തിരിതെളിയുക. പരപ്പനങ്ങാടി, ആനങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് സര്‍വകലാശാല, ചേളാരി, മലപ്പുറം, കരിപ്പൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. അധികൃതരുമായി നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നുമായില്ല. ഓവുപാലത്തിലെ വെള്ളം ഒഴുകി പോകുന്നതിനായി പ്രത്യേക ഡ്രൈനേജ് സൗകര്യം മാത്രം ഒരുക്കിയാല്‍ തന്നെ കുറഞ്ഞ ചിലവില്‍ പണി പൂര്‍ത്തീകരിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: