കണ്ണൂര്‍: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ ഇന്ന് കലക്ടറേറ്റില്‍ കൈത്തറി ക്യാരിബാഗ് വില്‍പ്പന സ്റ്റാള്‍ പ്രവര്‍ത്തിക്കും. രാവിലെ 10 മണി മുതല്‍ ഇരിണാവ് വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, കല്ല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റി എന്നിവ നിര്‍മിച്ച കൈത്തറി തുണി ബാഗുകളാണ് വില്‍ക്കുക. നിഫ്റ്റിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ രൂപകല്‍പ്പന അനുസരിച്ചാണ് ബാഗുകള്‍ നിര്‍മിച്ചിട്ടുള്ളത്. 80 മുതല്‍ 100 രൂപ വരെയാണ് വില.















