നടത്തിതൊടുപുഴ: ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രകാശ് പമ്പിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം ഗാന്ധിസ്‌ക്വയര്‍ ചുറ്റി സിവില്‍ സ്റ്റേഷന് പരിസരത്ത് എത്തി. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി സംസ്ഥാനസമിതിയംഗം പി പി സാനു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് അജി, വൈ.പ്രസിഡന്റ് പി ആര്‍ വിനോദ്, തട്ടക്കുഴ രവി, റ്റി എസ് രാജന്‍, പത്മഭൂഷണ്‍, കെ എം സിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.















