ശാന്തമ്പാറ: ഓട്ടോറിക്ഷയില്‍ വില്‍പ്പനയാക്കായി മദ്യം കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍.
പ്രദേശത്തെ സ്ഥിരം മദ്യവില്‍പ്പനക്കാരനായ മാട്ടുകാര്‍ കല്ലാര്‍വേലില്‍ പ്രകാശ് (40) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് 4 മണിയോടെ പിടിയിലായത്. എസ്‌ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.















