കാട്ടിക്കുളം : തിരുനെല്ലി കൃഷിഭവനില്‍ ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ വിതരണം നടത്തിയ തട്ടിപ്പിന് പുറമെ സാധനങ്ങള്‍ പഞ്ചായത്തിന് വെളിയിലുള്ള നഴ്സറികള്‍ക്കും, തോട്ടം ഉടമകള്‍ക്കും മറിച്ചുവില്‍പ്പന നടത്തിയത് വിജിലന്‍സ് അനേ്വഷണം ആരംഭിച്ചു. മറിച്ചുവില്‍പ്പന നടത്തിയതിനെക്കുറിച്ച് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് കാര്‍ഷിക സംരക്ഷണ സമിതി വിജിലന്‍സ് ഡയറക്ടര്‍ക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
ഡോളോമെറ്റ്, വേപ്പിന് പിണ്ണാക്ക്, സുഡോമോണസ്, ഡൈക്കോഡെര്മ തുടങ്ങിയ സാധനങ്ങള്‍ സഹകരണ ബാങ്ക്, റെയ്ഡ്കോ തുടങ്ങിയ ഏജന്‍സികള്‍ വിതരണം നടത്തുന്നതായിട്ടാണ് വയനാട്ടിലെ കൃഷിഭവനുകള്‍ രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.
വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകരെ സഹായിക്കാനാണ് കുരുമുളക് കൃഷി പാക്കേജ് സര്‍ക്കാര്‍ കൊണ്ടുവന്നത്. പാക്കേജ് പരാജയമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വരുമ്പോള്‍ നിരപരാധികളായ കര്‍ഷകര്‍ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ്. കര്‍ഷകര്‍ക്കുവേണ്ടി നടപ്പാക്കുന്ന കോടികളുടെ പല പദ്ധതികളും ഇത്തരത്തിലുള്ള ഉദേ്യാഗസ്ഥരും, ഏജന്‍സികളും കൂടി തട്ടിയെടുക്കലാണ്. ഇത്തരത്തിലുള്ള ഉദേ്യാഗസ്ഥരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: